കണ്ണ് ചിമ്മനാകുന്നില്ല, ചിരിക്കാനും കഴിയുന്നില്ല- രോഗവിവരം വെളിപ്പെടുത്തി ഗായകൻ ജസ്റ്റിൻ ബീബർ

June 11, 2022

ലോകമെമ്പാടും ആരാധകരുള്ള ഗായകനാണ് ജസ്റ്റിൻ ബീബർ. സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമായ താരം തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ ആരാധകരെ മുഴുവൻ നിരാശയിലാക്കുന്ന ഒരു വിവരം പങ്കുവയ്ക്കുകയാണ് താരം. തന്റെ രോഗാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തുന്ന വിഡിയോയാണ് സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെക്കുന്നത്.  തനിക്ക് റാംസെ ഹണ്ട് സിൻഡ്രോം ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അതേസമയം ഈ വൈറസ് തന്റെ ചെവിയിലെ നാഡിയെയും മുഖത്തെ ഞരമ്പുകളെയും ബാധിക്കുകയും മുഖത്തിന് പക്ഷാഘാതം ഉണ്ടാക്കുകയും ചെയ്തുവെന്നും വിഡിയോയിലൂടെ ജസ്റ്റിൻ ബീബർ വെളിപ്പെടുത്തി.

ഈ അസുഖം ബാധിച്ചതിനാൽ ഒന്ന് കണ്ണുകൾ ചിമ്മാനോ, മുഖത്തെ ഒരു വശം കൊണ്ട് ചിരിക്കണോ സാധിക്കുന്നില്ല, ഇത് കാരണം മൂക്ക് പോലും ചലിക്കുന്നില്ലെന്നും വിഡിയോയിലൂടെ ജസ്റ്റിൻ ബീബർ പറഞ്ഞു. ആരോഗ്യ സ്ഥിതി മോശമായതിനാൽ തൽക്കാലത്തേക്ക് വേൾഡ് ടൂർ നിർത്തിവച്ചിരിക്കുകയാണെന്നും ബീബർ വ്യക്തമാക്കി. അതേസമയം ടോറന്റോയിലെ സന്ഗീത പരുപാടിയിൽ പങ്കെടുക്കേണ്ട ജസ്റ്റിൻ ബീബർ പരുപാടി തുടങ്ങാൻ മണിക്കൂറുകൾ മാത്രം ഉള്ളപ്പോഴാണ് ഇത് വെളിപ്പെടുത്തിയത്. തന്റെ രോഗാവസ്ഥയെക്കുറിച്ച് എല്ലാവരും മനസിലാക്കണമെന്നും പരുപാടിയിൽ പങ്കെടുക്കാൻ കഴിയാത്തതിൽ വിഷമം ഉണ്ടെന്നും താരം വ്യക്തമാക്കി.

Read also: കാൻസറാണെന്ന് അറിഞ്ഞപ്പോൾ കരഞ്ഞുപോയി, രോഗത്തെ മനക്കരുത്തുകൊണ്ട് അതിജീവിച്ച കഥയുമായി നടി മഹിമ…

റാംസെ ഹണ്ട് സിന്‍ഡ്രോം ഒരു ചെവിക്ക് സമീപമുള്ള മുഖത്തെ നാഡിയെ ബാധിക്കുമ്പോള്‍ അത് മുഖത്തെ പക്ഷാഘാതത്തിന് കാരണമായേക്കാം. ഇതുവഴി ചിലപ്പോൾ കേൾവിക്കുറവും സംഭവിക്കാം. ആര്‍എച്ച്എസിന് കാരണമാകുന്ന വാരിസെല്ല-സോസ്റ്റർ വൈറസ് ചിലപ്പോൾ ചിക്കൻപോക്‌സിനും ഷിംഗിൾസിനും കാരണമാകുമെന്നും പറയപ്പെടുന്നു. ഗുരുതരമായ വേദനാജനകമായ ഒരവസ്ഥ ആയേക്കാം ഇതെന്നും പറയുന്നുണ്ട്.

Story highlights: Justin Bieber with Ramsay hunt syndrome