ജെന്റിൽമാന് ബ്രഹ്‌മാണ്ഡ രണ്ടാം ഭാഗം പ്രഖ്യാപിച്ച് നിർമാതാവ് കെ ടി കുഞ്ഞുമോൻ

September 10, 2020

ശങ്കർ സംവിധാന രംഗത്തേക്ക് എത്തിയ ചിത്രമാണ് ജെന്റിൽമാൻ. 1993ൽ പുറത്തിറങ്ങിയ ഈ ചിത്രം ബോക്സോഫീസിൽ വലിയ വിജയം നേടുകയും 175 ദിവസത്തിലധികം തിയേറ്ററുകളിൽ നിറഞ്ഞു പ്രദർശനം തുടരുകയും ചെയ്തിരുന്നു.മാത്രമല്ല, തമിഴ്‌നാട് സർക്കാരിന്റെ നാല് ചലച്ചിത്ര അവാർഡുകളും ചിത്രം കരസ്ഥമാക്കി. അർജുൻ നായകനായ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നതായി സൂചന.

ജെന്റിൽമാൻ തിയേറ്ററിലെത്തി 27 വർഷങ്ങൾക്ക് ശേഷം, നിർമ്മാതാവ് കെ ടി കുഞ്ഞുമോൻ തന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.പവിത്രൻ സംവിധാനം ചെയ്ത വസന്തകല പറവൈ എന്ന ചിത്രത്തിലൂടെയാണ് കെ ടി കുഞ്ഞുമോൻ നിർമാണ രംഗത്തേക്ക് എത്തിയത്. തുടർന്ന് സൂര്യൻ, ജെന്റിൽമാൻ, കാതലൻ, കാതൽ ദേശം തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം നിർമ്മിച്ചിരുന്നു. 20 ശേഷം ഹിറ്റ് ചിത്രമായ ജന്റിൽമാന് രണ്ടാം ഭാഗം ഒരുക്കി നിർമാണ രംഗത്ത് സജീവമാകാനുള്ള തീരുമാനത്തിലാണ് കെ ടി കുഞ്ഞുമോൻ.

Story highlights-‘മാടു മേയ്ക്കും കണ്ണേ നീ..’- വീട്ടിലെ കണ്ണനൊപ്പം ചുവടുവെച്ച് ശരണ്യ മോഹൻ

പുതിയ എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഗംഭീരമായ തോതിൽ ചിത്രീകരിക്കാനാണ് പദ്ധതി. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രമൊരുക്കുന്നത്. പ്രമുഖ താരങ്ങളുമായി ചർച്ച നടക്കുന്നുണ്ടെങ്കിലും ഇതുവരെ അഭിനേതാക്കളും അണിയറപ്രവർത്തകരും തീരുമാനമായിട്ടില്ല.

Story highlights- k t kunjumon announced second part for gentleman