കൊച്ചു കൊച്ചു ഓർമ്മകൾ; ആദ്യസിനിമയിൽ നിന്നുള്ള ക്യൂട്ട് ചിത്രം പങ്കുവെച്ച് കാളിദാസ്

September 15, 2020

സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടൻ കാളിദാസ് ജയറാം. ലോക്ക് ഡൗൺ ആരംഭിച്ചതുമുതൽ എങ്ങനെ സമയം വിനിയോഗിക്കുന്നു എന്നതിനെക്കുറിച്ച് നിരവധി ചിത്രങ്ങളും വിശേഷങ്ങളും താരം പങ്കുവെച്ചിരുന്നു. ലോക്ക് ഡൗൺ സമയത്ത് ചെന്നൈയിലെ വീട്ടിൽ പൂന്തോട്ട പരിപാലനത്തിനും പച്ചക്കറി വളർത്തുന്നതിനുമായി സമയം മാറ്റിവെച്ചിരിക്കുകയാണ്. തന്റെ പച്ചക്കറിത്തോട്ടത്തിന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

https://www.instagram.com/p/CFKXMtnH54_/?utm_source=ig_web_copy_link

ഇപ്പോഴിതാ, തന്റെ ആദ്യ ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് താരം. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ, മലയാള ചിത്രം ‘കൊച്ചു കൊച്ചു സന്തോഷങ്ങളി’ലെ ക്യൂട്ട് ചിത്രമാണ് കാളിദാസ് പങ്കുവെച്ചത്. 2000 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ കാളിദാസ് അച്ഛൻ ജയറാമിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

https://www.instagram.com/p/CFKZq3SHZje/?utm_source=ig_web_copy_link

അതേസമയം, വർഷങ്ങളായി ചിത്രീകരണം കഴിഞ്ഞ് റിലീസിനായി കാത്തിരുന്ന ഒരു പക്കാ കഥൈ എന്ന തമിഴ് ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ബാലാജി തരണീധരന്റെ രണ്ടാമത്തെ ചിത്രമായ ഒരു പക്കാ കഥൈ നിർമാണ പ്രതിസന്ധികളെ തുടർന്ന് റീലിസിനെത്താതെ പോയതാണ്. അതേസമയം, സന്തോഷ്‌ ശിവൻ സംവിധാനം ചെയ്യുന്ന ‘ജാക്ക് ആൻഡ് ജിൽ’ എന്ന ത്രില്ലർ ചിത്രമാണ് മലയാളത്തിൽ കാളിദാസ് അവസാനം അഭിനയിച്ച ചിത്രം. മഞ്ജു വാര്യർ, സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Story highlights- kalidas jayaram sharing throwback photo from first movie