‘ഇന്ത്യൻ 2’-വിൽ കാളിദാസ് ജയറാമും; ലൊക്കേഷൻ ചിത്രവുമായി നടൻ

April 4, 2023

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മെഗാ-ബ്ലോക്ക്ബസ്റ്റർ ‘വിക്രം’ ആണ് കമൽഹാസൻ അവസാനമായി അഭിനയിച്ച ചിത്രം. അടുത്തതായി സംവിധായകൻ ശങ്കറിനൊപ്പം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ഇന്ത്യൻ 2’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഏറെനാളുകളായി പുരോഗമിക്കുന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിനായി ടീം തായ്‌വാനിലേക്ക് പോയിരിക്കുകയാണ്.

ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ‘വിക്ര’ത്തിൽ കമൽഹാസന്റെ മകനായി ഒരു ചെറിയ വേഷം ചെയ്ത കാളിദാസ് ജയറാം, ‘ഇന്ത്യൻ 2’ ടീമിൽ ഉണ്ടെന്നതാണ്. ചിത്രത്തിന്റെ തായ്‌വാൻ ഷെഡ്യൂളിലെ ‘ഇന്ത്യൻ 2’ ഷൂട്ടിംഗ് സ്പോട്ടിൽ നിന്നുള്ള സംവിധായകൻ ശങ്കറിനൊപ്പമുള്ള കാളിദാസ് ജയറാമിന്റെ ചിത്രം ശ്രദ്ധേയമായിരിക്കുകയാണ്.

‘ഇന്ത്യൻ 2’ ലെ കാളിദാസ് ജയറാമിന്റെ വേഷം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ‘ഇന്ത്യൻ 2’ ന്റെ നിലവിലെ തായ്‌വാൻ ഷെഡ്യൂൾ 2 അല്ലെങ്കിൽ 3 ദിവസം കൂടി നീണ്ടുനിൽക്കും. തുടർന്ന് ടീം ചിത്രീകരണത്തിനായി ദക്ഷിണാഫ്രിക്കയിലേക്ക് പോകും. കമൽഹാസൻ നായകനാകുന്ന ചിത്രത്തിന്റെ വിദേശ ഷെഡ്യൂൾ മെയ് വരെ നീണ്ടുനിൽക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Read Also: മാസ്‌ക് നിർബന്ധം; കൊവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

‘ഇന്ത്യൻ 2’ ഷൂട്ടിംഗ് ജൂൺ,ജൂലൈ മാസത്തോടെ പൂർത്തിയാകുമെന്നും അതിന് ശേഷം പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കുമെന്നും സംവിധായകൻ ശങ്കർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 1996-ൽ പുറത്തിറങ്ങിയ ആദ്യഭാഗത്തിന് നൽകിയ അതേസ്വീകാര്യത രണ്ടാം ഭാഗത്തിനും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story highlights- kalidas joins Kamal Haasan’s ‘Indian 2’