വിവാഹത്തിന് 50 പേരും മരണാനന്തര ചടങ്ങുകളിൽ 20 പേരും മാത്രമേ പങ്കെടുക്കാവൂ- നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി
ദിനംപ്രതി കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കല്യാണത്തിന് 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് ഇരുപത് പേരും എന്ന നിലയില്‍ തന്നെ തുടരണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. അകലം പാലിക്കാതെ നില്‍ക്കുന്ന കടകളില്‍ കട ഉടമകള്‍ക്കെതിരെ നടപടി ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ ഗസറ്റഡ് ഓഫീസര്‍ റാങ്ക് ഉള്ളവര്‍ക്ക് പഞ്ചായത്തുകള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ ഇത്തരം കാര്യങ്ങളുടെ ചുമതല നല്‍കും . അവര്‍ക്ക് തത്കാലം ചില അധികാരങ്ങള്‍ കൊടുക്കേണ്ടിവരും. മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ വര്‍ധിപ്പിക്കാനും ആലോചിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More:‘കാറ്റാടിത്തണലും..’- കോളേജ് കാല ചിത്രം പങ്കുവെച്ച് ലാൽ ജോസ്; സംവിധായകനെ ചിത്രത്തിൽ തിരഞ്ഞ് ആരാധകർ
അതേസമയം, സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. ഇവരില്‍ 249 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Story highlights- kerala covid-19 protocol