‘കാറ്റാടിത്തണലും..’- കോളേജ് കാല ചിത്രം പങ്കുവെച്ച് ലാൽ ജോസ്; സംവിധായകനെ ചിത്രത്തിൽ തിരഞ്ഞ് ആരാധകർ

September 28, 2020

സിനിമാ പ്രവർത്തകരുടെ വിശേഷങ്ങളറിയാൻ എന്നും ആരാധകർക്ക് ഒരു കൗതുകമുണ്ട്. പ്രിയ താരത്തിന്റെയും ഇഷ്ട സംവിധായകന്റെയും മനസ് കവർന്ന ഗായകരുടേയുമെല്ലാം വിശേഷങ്ങൾ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. അതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളുമെല്ലാം വളരെയധികം ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ, തന്റെ കോളേജ് കാല ചിത്രം പങ്കുവയ്ക്കുകയാണ് സംവിധായകൻ ലാൽ ജോസ്.

കോളേജിൽ നിന്നുള്ള കൊടൈക്കനാൽ ട്രിപ്പിന്റെ ചിത്രമാണ് ലാൽ ജോസ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ നിന്നും പലരും സംവിധായകനെ കണ്ടുപിടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെട്ടു. ചിലർ കൃത്യമായി തന്നെ ആളെ കണ്ടെത്തി. ‘കാറ്റാടിത്തണലും..’ എന്ന ഗാനവും ചിത്രത്തിനൊപ്പം ഹാഷ്ടാഗായി ലാൽ ജോസ് നൽകിയിട്ടുണ്ട്. മലയാള സിനിമയിലെ ഏറ്റവും മികച്ച ക്യാമ്പസ് ചിത്രങ്ങളിൽ ഒന്നായ ക്ലാസ്സ്‌മേറ്റ്സിലെ ഗാനമാണിത്. ചിത്രം സംവിധാനം ചെയ്തത് ലാൽ ജോസ് ആയിരുന്നു.

Read More: ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ സജീവമായി തമിഴ് സിനിമാലോകം; ജയം രവിയുടെ ‘ഭൂമി’ ഒടിടി റിലീസിന്

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് ലാല്‍ ജോസ്. സഹസംവിധായകനായി തുടങ്ങി പിന്നീട് സ്വന്തമായി ചിത്രങ്ങളൊരുക്കുകയായിരുന്നു അദ്ദേഹം. നിരവധി താരങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട് ലാൽ ജോസ്. സിനിമാതിരക്കുകളിലായിരിക്കുമ്പോഴും സൗഹൃദത്തിനും കുടുംബത്തിനും ഏറെ പ്രാധാന്യം നല്‍കുന്നയാളാണ് ലാൽ ജോസ്.

Story highlights- lal jose shares college photo