ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ സജീവമായി തമിഴ് സിനിമാലോകം; ജയം രവിയുടെ ‘ഭൂമി’ ഒടിടി റിലീസിന്

September 28, 2020

ജയം രവി നായകനാകുന്ന ഇരുപത്തഞ്ചാമത്തെ ചിത്രമാണ് ഭൂമി. കാത്തിരിപ്പിനൊടുവിൽ ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. കൊവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം നിരവധി ചിത്രങ്ങൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ നേരിട്ട് റിലീസ് ചെയ്യുന്നുണ്ട്. തിയേറ്ററുകൾ അടച്ചിട്ട് കുറച്ച് മാസങ്ങളായെങ്കിലും ഇനിയും തുറക്കാനുള്ള സാധ്യത മുന്നിലില്ല. അതുകൊണ്ട് തന്നെ ഭൂമിയും ഓൺലൈനായി പ്രദർശനത്തിന് തയ്യായറെടുക്കുകയാണ്.

നിരവധി തമിഴ് ചിത്രങ്ങളാണ് ഒടിടി റിലീസിന് തയ്യാറെടുക്കുന്നത്. സൂര്യ നായകനാകുന്ന ‘സൂരരൈ പോട്ര്’, വിജയ് സേതുപതിയുടെ കാ പെ രണസിങ്കം എന്നീ ചിത്രങ്ങളും ഓൺലൈൻ പ്രദർശനത്തിനാണ് എത്തുന്നത്. ജയം രവി ചിത്രത്തിന്റെ റിലീസിനെ കുറിച്ച് നിർമാതാക്കളിൽ നിന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

Read More: വിജയ് സേതുപതിയുടെ ‘കാ പെ രണസിങ്ക’വും ഒടിടി റിലീസിന്http://flowersoriginals.com/2020/09/vijay-sethupathi-starrer-ka-pe-ranasingam-ott-release/

ചിത്രത്തിൽ ജയം രവി ഒരു കർഷകന്റെ വേഷത്തിലാണ് എത്തുന്നത്. ബോഗൻ, റോമിയോ ജൂലിയറ്റ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ലക്ഷ്മണനാണ് ഭൂമി ഒരുക്കുന്നത്. ചിത്രത്തിൽ നിധി അഗർവാൾ നായികയായി അഭിനയിക്കുന്നു.

Story highlights- jayam ravi starer Bhoomi to release on OTT platform