ബാറ്റിങ് മികവില്‍ അതിശയിപ്പിച്ച് കൊച്ചു മിടുക്കി; കൈയടിച്ച് സോഷ്യല്‍മീഡിയ

September 15, 2020
Kid Hitting Powerful Shots Viral Cricket Video

ക്രിക്കറ്റ് ഇഷ്ടമില്ലാത്തവര്‍ വിരളമാണ്. കായികതാരങ്ങള്‍ ബാറ്റിങ്ങിലും ബൗളിങ്ങിലുമെല്ലാം വിസ്മയങ്ങള്‍ തീര്‍ക്കുമ്പോള്‍ ഗാലറികളില്‍ നിന്നും ആവേശവും ആരവങ്ങളും മുഴങ്ങാറുണ്ട്. എന്തിനേറെ ടിവിയില്‍ ക്രിക്കറ്റ് കാണുമ്പോള്‍ പോലും ആരവങ്ങള്‍ തീര്‍ക്കാറുണ്ട് പ്രേക്ഷകര്‍. ഇപ്പോഴിതാ ബാറ്റിങ്ങില്‍ അതിശയിപ്പിക്കുന്ന ഒരു കുരുന്നു പെണ്‍കുട്ടിയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

സമൂഹമാധ്യമങ്ങളില്‍ മികച്ച സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇന്ത്യയുടെ മുന്‍താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ‘എത്ര മനോഹരമായാണ് ഈ കുഞ്ഞു പെണ്‍കുട്ടി കളിക്കുന്നത്’ എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്.

Read more: ‘മാതാപിതാക്കളും മക്കളുമായി സ്‌നേഹത്തില്‍ ജീവിച്ചാല്‍ സ്വര്‍ഗമാണ്’; കുറിപ്പ്

തന്റെ നേരേ വരുന്ന ഓരോ പന്തും ദൂരേക്ക് അടിച്ചുവിടുകയാണ് ഈ പെണ്‍കുട്ടി. അതും ഒരു ഗോവണിപ്പടിക്ക് മുകളില്‍ നിന്ന്. അതിശയിപ്പിക്കുന്ന തരത്തിലാണ് പെണ്‍കുട്ടിയുടെ ബാറ്റിങ് സ്റ്റൈല്‍ പോലും. നിരവധിപേര്‍ വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞു. കമന്റ് ചെയ്യുന്നവരും നിരവധിയാണ്.

https://www.instagram.com/p/CFG9WnKD4P8/?utm_source=ig_web_copy_link

Story highlights: Kid Hitting Powerful Shots Viral Cricket Video