രാജ്യത്ത് സാക്ഷരതാ നിരക്കില്‍ കേരളം വീണ്ടും ഒന്നാമത്
ഇന്ത്യയിലെ സാക്ഷരതാ നിരക്കില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി കേരളം. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് റിപ്പോര്‍ട്ട് പ്രകാരമാണ് കേരളം വീണ്ടും സാക്ഷരതയില്‍ ഒന്നാമതെത്തിയത്. സാക്ഷരതയില്‍ സ്ത്രീ- പുരുഷ വ്യത്യാസം ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളമാണ്.
96.2 ശതമാനം സാക്ഷരതാ നിരക്കുമായാണ് കേരളം ഒന്നാമതെത്തിയത്. 97.4 ശതമാനമാണ് കേരളത്തിലെ പുരുഷനമാരുടെ സാക്ഷരതാ നിരക്ക്. സ്ത്രീകളുടേത് 95.2 ശതമാനവും. 2.2 ശതമാനമാണ് രാജ്യത്തെ സ്ത്രീ- പുരുഷ വ്യത്യാസം.
Read more: അനങ്ങാതെ കിടന്ന മുതലയ്ക്കരികില്‍ ചെന്ന് ആമയുടെ വക ഒരു ‘ഹൈ-ഫൈവ്’- വൈറല്‍ വീഡിയോ
അതേസമയം ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ റിപ്പോര്‍ട്ട് പ്രകാരം ആന്ധ്രയാണ് ഏറ്റവും കുറവ് സാക്ഷരതയുള്ള സംസ്ഥാനം. 66.4 ശതമാനമാണ് ആന്ധ്രാപ്രദേശിലെ സാക്ഷരതാ നിരക്ക്. 88.7 ശതമാനവുമായി ഡല്‍ഹിയാണ് സാക്ഷരതാ നിരക്കില്‍ രണ്ടാമത്. മൂന്നാം സ്ഥാനത്ത് ഉത്തരാഖണ്ഡും(87.6ശതമാനം) നാലാം സ്ഥാനത്ത് ഹിമാചല്‍ പ്രദേശും (85.9) ആണ്.
Story highlights: Literacy-rate-in Kerala