അനങ്ങാതെ കിടന്ന മുതലയ്ക്കരികില്‍ ചെന്ന് ആമയുടെ വക ഒരു ‘ഹൈ-ഫൈവ്’- വൈറല്‍ വീഡിയോ

September 8, 2020
turtle meets a alligator and give hi-five viral video.

സോഷ്യല്‍ മീഡിയ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. രസകരവും കൗതുകം നിറഞ്ഞുതുമായ നിരവധി വീഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ളതും. ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്.

പലപ്പോഴും മനുഷ്യരേക്കാള്‍ അധികമായി മൃഗങ്ങളും പക്ഷികളുമൊക്കെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. വളരെ വേഗത്തിലാണ് ഇത്തരം കാഴ്ചകള്‍ സൈബര്‍ ഇടങ്ങളില്‍ വൈറലാകുന്നതും. ഇപ്പോളിതാ ശ്രദ്ധ നേടുകയാണ് ഒരു ആമയുടേയും മുതലയുടേയും ദൃശ്യങ്ങള്‍. കാഴ്ചക്കാരെ പോലും അതിശയപ്പിക്കും ഈ വീഡിയോ.

തന്റെ യാത്രയ്ക്കിടെ കണ്ട ഒരു മുതലയ്ക്ക് ‘ഹൈ-ഫൈവ്’ നല്‍കുന്ന ആമയാണ് വീഡിയോയില്‍. അനങ്ങാതെ കിടന്ന മുതല ‘ഹൈ ഫൈവ്’ സ്വീകരിക്കുന്നതും വീഡിയോയില്‍ കാണാം. അതേസമയം ഒട്ടും ഭയമില്ലാതെയാണ് ആമ മുതലയ്ക്ക് അരികിലൂടെ കടന്നുപോകുന്നത് എന്നതും കൗതുകം നിറയ്ക്കുന്നു.

Story highlights- turtle meets a alligator and give hi-five viral video