മുഖം മിനുങ്ങാൻ വീട്ടിൽ തയാറാക്കാവുന്ന ചില പൊടികൈകൾ പരിചയപ്പെടുത്തി ബോളിവുഡ് താരം മലൈക അറോറ; വീഡിയോ
മുഖം എപ്പോഴും സുന്ദരമായി ഇരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ മുഖത്തുണ്ടാകുന്ന കറുത്ത പാടുകളും മുഖക്കുരുവുമൊക്കെ വല്ലാതെ അസ്വസ്ഥപ്പെടുത്താറുമുണ്ട്. അത്തരത്തിൽ ഉണ്ടാകുന്ന മുഖക്കുരു ഇല്ലാതാക്കാൻ നിരവധി ഫേസ് ക്രീമുകൾ തിരഞ്ഞുപോകുന്നവരും നിരവധിയാണ്. എന്നാൽ ഇവയൊക്കെ ത്വക്കിനെ മിക്കപ്പോഴും ദോഷമായി ബാധിക്കാറുമുണ്ട്. അതുകൊണ്ടുതന്നെ പാർശ്വ ഫലങ്ങൾ ഇല്ലാത്ത സൗന്ദര്യ വർധക വസ്തുക്കൾ ആണ് മുഖ സൗന്ദര്യത്തിന് ഏറ്റവും അനുയോജ്യവും.
ഇപ്പോഴിതാ മുഖക്കുരു മാറാനുള്ള ഫേസ്പാക്ക് പരിചയപ്പെടുത്തുകയാണ് ബോളിവുഡ് ചലച്ചിത്രതാരം മലൈക അറോറ. വ്യത്യസ്തമായ കൂട്ടുകൾ ഉപയോഗിച്ചുള്ള മൂന്ന് തരം ഫേസ്പാക്കുകളാണ് മലൈക പരിചയപ്പെടുത്തുന്നത്. കറുവപ്പട്ട പൊടി, ഒരു സ്പൂൺ തേൻ, നാരങ്ങാ നീര് എന്നിവയാണ് ഇതിനായി ആവശ്യമുള്ളത്. ഇത് മൂന്നും നന്നായി മിക്സ് ചെയ്ത ശേഷം മുഖത്ത് പത്ത് മിനിറ്റ് തേയ്ച്ച് പിടിപ്പിക്കാം. പിന്നീട് കഴുകി കളയുക. ഇങ്ങനെ ആഴ്ചയിൽ രണ്ട് തവണ ഈ മിക്സ് പുരട്ടാവുന്നതാണ്. ഇത് മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കുകയും കൺതടങ്ങളിലെ കറുപ്പിനും മുഖക്കുരുവിനും ഒരു പരിഹാരമാണ്.
Read also:‘ഭാവിയിലേക്കുള്ള പ്രതീക്ഷ മാത്രമല്ല, ഉറപ്പും കൂടിയാണ് റോഷന്’ താരത്തെ പ്രകീര്ത്തിച്ച് കുറിപ്പ്
വീട്ടിൽ സുലഭമായി ലഭ്യമാകുന്നതും പാർശ്വഫലങ്ങൾ ഇല്ലാത്തതുമായുള്ള വസ്തുക്കൾ ഉപയോഗിച്ച് മുഖ സൗന്ദര്യം വർധിപ്പിക്കാനുള്ള വ്യത്യസ്തമായ വഴികൾ അടക്കം നിരവധി പൊടികയ്കൾ പങ്കുവയ്ക്കുന്ന വീഡിയോകൾ താരം ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
Story Highlights: malaika arora beauty tip