കൊവിഡ് ബാധിതയായ അമ്മയെ മതിലിനപ്പുറം നിന്ന് കാണുന്ന മകൻ- ഹൃദയം തൊടുന്ന ചിത്രം പങ്കുവെച്ച് മലൈക

September 15, 2020

കൊവിഡ് ബാധയെ തുടർന്ന് ക്വാറന്റീനിൽ കഴിയുകയാണ് മലൈക അറോറ. കഴിഞ്ഞ ദിവസമായിരുന്നു തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി നടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും വീട്ടിൽ സുരക്ഷിതമായി കഴിയുകയാണെന്നും നടി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഹൃദയം തൊടുന്നൊരു കുറിപ്പും ചിത്രവും ക്വാറന്റീൻ ദിനങ്ങളെ കുറിച്ച് പങ്കുവയ്ക്കുകയാണ് മലൈക അറോറ.

‘സ്നേഹത്തിന് അതിരുകളില്ല. സാമൂഹിക അകലവും ക്വാറന്റീനുമാണെങ്കിലും പരസ്പരം കാണാനും സംസാരിക്കാനും ഞങ്ങൾ ഇപ്പോഴും ഒരു മാർഗം കണ്ടെത്തുന്നു. കുറച്ച് ദിവസത്തേക്ക് എന്റെ രണ്ട് കുഞ്ഞുങ്ങളെയും കെട്ടിപ്പിടിക്കാൻ കഴിയാത്തതിൽ എന്റെ ഹൃദയം തകരുമ്പോൾ, അവരുടെ സ്നേഹമുള്ള മുഖങ്ങൾ കാണുന്നത് എനിക്ക് വളരെയധികം ധൈര്യവും ശക്തിയും നൽകുന്നു’ – മലൈക കുറിക്കുന്നു.

Read More: കുട്ടികളിലെ അമിതമായ സ്മാർട്ഫോൺ ഉപയോഗം കരുതലോടെ മാറ്റിയെടുക്കാം

മലൈക ക്വാറന്റീനിൽ കഴിയുന്ന വീടിനു പുറത്തെ മതിലിനപ്പുറം നിന്ന് നോക്കുന്ന മകന്റെയും വളർത്തുനായയുടെയും ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘ഉടൻ തന്നെ നിങ്ങളുടെ കുഞ്ഞുങ്ങളെ കെട്ടിപ്പിടിക്കാൻ നിങ്ങൾക്ക് കഴിയും’ എന്നാണ് നടി ബിപാഷ ബസു കുറിച്ചത്. ഈ ചിത്രത്തെ ഏറെ സ്നേഹിക്കുന്നു എന്ന് കുറിച്ച് കൊണ്ട് സഹോദരി അമൃത അറോറ രംഗത്തെത്തിയിരുന്നു. മലൈകയുടെ രോഗശാന്തിക്കായി കാത്തിരിക്കുകയാണ് കുടുംബവും ആരാധകരും.

Story highlights- malaika arora sharing heart toching post about quarantine days