‘സുഹൃത്തും സംരക്ഷകനുമായ അച്ഛന് പിറന്നാൾ ആശംസകൾ’- ക്യൂട്ട് ചിത്രം പങ്കുവെച്ച് മഞ്ജിമ മോഹൻ
തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയനടിയാണ് മഞ്ജിമ മോഹൻ. ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ മഞ്ജിമ വടക്കൻ സെൽഫിയിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമ ലോകത്തേക്ക് ചേക്കേറിയ മഞ്ജിമ തന്റെ പുതിയ മലയാളം ചിത്രമായ ‘സം സം’ റിലീസ് ചെയ്യാൻ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ, അച്ഛന് മനോഹരമായൊരു പിറന്നാൾ ആശംസിക്കുകയാണ് മഞ്ജിമ.
തന്റെ സുഹൃത്തും സംരക്ഷകനുമാണെന്ന് അച്ഛനെന്ന വിശേഷണത്തിനൊപ്പമാണ് പിറന്നാൾ ആശംസിക്കുന്നത്. മഞ്ജിമ കുട്ടിയായിരുന്നപ്പോൾ അച്ഛന്റെ മടിയിലിരിക്കുന്ന ചിത്രമാണ് ആശംസയ്‌ക്കൊപ്പം പങ്കുവെച്ചിരിക്കുന്നത്. എല്ലാ പെൺകുട്ടികളെയും പോലെ അച്ഛൻ തനിക്ക് സ്പെഷ്യലാണെന്ന് നടി പറയുന്നു. മഞ്ജിമ മോഹന്റെ അച്ഛനായ വിപിൻ മോഹൻ മലയാളത്തിലെ മുൻനിര ഛായാഗ്രാഹകനാണ്. ‘പിൻഗാമി’, ‘പട്ടണത്തിൽ സുന്ദരൻ’, ‘മട്ടാഞ്ചേരി’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് അദ്ദേഹം.
തമിഴിൽ ‘അച്ചം എൺപതു മഡമയെഡ’ എന്ന ചിത്രത്തിലൂടെയാണ് മഞ്ജിമ അരങ്ങേറ്റം കുറിച്ചത്. റൊമാന്റിക് ത്രില്ലർ ചിത്രത്തിൽ ചിമ്പുവിനൊപ്പമാണ് നടി വേഷമിട്ടത്. നിലവിൽ മഞ്ജിമ മോഹൻ നായികയായി ‘എഫ്.ഐ.ആർ’, ‘തുഗ്ലക്ക് ദർബാർ’, ‘കാലത്തിൽ സന്ധിപ്പോം’ എന്നീ ചിത്രങ്ങളാണ് ഒരുങ്ങുന്നത്.
Story highlights- manjima mohan wishing her father