നടി മഞ്ജിമയും ഗൗതം കാർത്തിക്കും വിവാഹിതരായി

November 28, 2022

നടി മഞ്ജിമയും ഗൗതം കാർത്തിക്കും വിവാഹിതരായി. ഈ മാസം ആദ്യമാണ് ഇരുവരും മാധ്യമങ്ങൾക്ക് മുന്നിൽ പ്രണയം വെളിപ്പെടുത്തിയത്. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ ഇന്ന് പുലർച്ചെയാണ് വിവാഹിതരായത്. വിവാഹത്തിന് മുന്നോടിയായി നടന്ന പ്രസ് മീറ്റിൽ വിവാഹം സ്വകാര്യ ചടങ്ങ് ആയിരിക്കുമെന്ന് ഇരുവരും അറിയിച്ചിരുന്നു.

സിനിമാ രംഗത്തെ പ്രമുഖർ താര വിവാഹത്തിൽ പങ്കെടുത്തു. സംവിധായകൻ മണിരത്‌നം, ഗൗതം മേനോൻ, അഭിനേതാക്കളായ വിക്രം പ്രഭു, ആർകെ സുരേഷ്, ശിവകുമാർ, ഐശ്വര്യ രജനികാന്ത്, അശോക് സെൽവൻ, ആദി, നിക്കി ഗൽറാണി എന്നിവരും വിവാഹത്തിൽ പങ്കെടുത്തു.

2019-ൽ ഗൗതം കാർത്തിക്കും മഞ്ജിമ മോഹനും ‘ദേവരാട്ടം’ എന്ന സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ മുതൽ സുഹൃത്തുക്കളാണ്. പിന്നീടാണ് ഇരുവരും പ്രണയത്തിലായതും വിവാഹത്തിലേക്ക് എത്തിയതും. പ്രശസ്ത നടൻ കാർത്തിക്കിന്റെ മകനായ ഗൗതം, ഇതിഹാസ ചലച്ചിത്ര നിർമ്മാതാവ് മണിരത്‌നം ഒരുക്കിയ കടൽ എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയതാണ് ഗൗതം. അതിനുശേഷം കോളിവുഡിലെ നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു. ഗൗതം വാസുദേവ് ​​മേനോൻ സംവിധാനം ചെയ്ത ‘അച്ചം യെൻബത്ത് മടമൈയട’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച മഞ്ജിമ എഫ്‌ഐആർ ഉൾപ്പെടെ നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

Read Also: നെയ്‌മറിന് വീണ്ടും ലോകകപ്പ് നഷ്‌ടമാവുമോ; കാലിനേറ്റ പരിക്കിന്റെ ചിത്രങ്ങൾ പങ്കുവെച്ച് താരം, ആശങ്കയോടെ ആരാധകർ

അതേസമയം, ഗൗതം കാർത്തിക് അടുത്തതായി പത്ത് തലയിലും 1947-ലും വേഷമിടും. മഞ്ജിമ മോഹൻ ഇപ്പോൾ ഇടവേളയിലാണ്. വിവാഹത്തിന് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തും.

Story highlights- Gautham Karthik and Manjima Mohan get married