പിറന്നാൾ കേക്കിലൂടെ മഞ്ജു വാര്യർക്ക് കിട്ടിയ സർപ്രൈസ് പണി- രസകരമായ വീഡിയോ

September 11, 2020

മലയാളത്തിലെ മഞ്ജുവസന്തത്തിന്റെ പിറന്നാൾ ആരാധകർ ആഘോഷമാക്കിയിരുന്നു. സഹതാരങ്ങളും സുഹൃത്തുക്കളുമെല്ലാം ഹൃദയമായ ആശംസകളോടെയാണ് മഞ്ജു വാര്യരുടെ ജന്മദിനം അവിസ്മരണീയമാക്കിയത്. ഇപ്പോൾ മഞ്ജു വാര്യരുടെ ജന്മദിനാഘോഷമാണ് ശ്രദ്ധ നേടുന്നത്.

പിറന്നാൾ കേക്കിലെ മെഴുകുതിരികൾ ഊതിക്കെടുത്താൻ ശ്രമിച്ച് തളർന്നുപോയി മഞ്ജു വാര്യർ. അണഞ്ഞ തിരിയെല്ലാം വീണ്ടും തെളിഞ്ഞു വരുമ്പോൾ ചുറ്റുമുള്ള സുഹൃത്തുക്കൾ പൊട്ടിച്ചിരിക്കുകയാണ്. വീഡിയോ കാണുന്നവർക്കും ചിരിയടക്കാൻ സാധിക്കില്ല. നിരവധിപേരാണ് മഞ്ജു വാര്യർക്ക് ജന്മദിനം ആശംസിച്ചത്.

https://www.instagram.com/tv/CE8hKqsJGKb/?utm_source=ig_web_copy_link

മഞ്ജു വാര്യരുടെ ഉറ്റ സുഹൃത്തുക്കളായ ഗീതു മോഹൻദാസ്, ഭാവന, പൂർണിമ ഇന്ദ്രജിത്ത് എന്നിവർ ഹൃദ്യമായ ആശംസകളറിയിച്ചിരുന്നു. പൂർണിമ ഇന്ദ്രജിത്ത് മഞ്ജു വാര്യർക്കായി രസകരമായ രണ്ട് ചിത്രങ്ങളും ഒരു ബൂമറാംഗ് വീഡിയോയുമാണ് പങ്കുവെച്ചത്. ഗീതു മോഹൻ‌ദാസാണ് മഞ്ജു വാര്യരുടെ മറ്റൊരു അടുത്ത സുഹൃത്ത്. മഞ്ജു വാര്യരുടെ ചിത്രം പങ്കുവെച്ചാണ് ഗീതു ജന്മദിനാശംസകൾ അറിയിച്ചത്.

ജന്മദിനാശംസകൾ മഞ്ജു ചേച്ചി, ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു’ എന്നാണ് ഭാവന കുറിച്ചത്. മഞ്ജു വാര്യർക്കൊപ്പമുള്ള ചിത്രവും ഭാവന പങ്കുവെച്ചിട്ടുണ്ട്.പ്രതി പൂവൻകോഴിയാണ് മഞ്ജു വാര്യരുടേതായി ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം. സഹോദരൻ മധു വാര്യർ സംവിധാനം ചെയ്യുന്ന ‘ലളിതം, സുന്ദരം’, ‘ദി പ്രീസ്റ്റ്’ തുടങ്ങിയ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി പ്രേക്ഷകരിലേക്ക് എത്താനുള്ള ചിത്രങ്ങൾ.

Story highlights- manju warrier birthday celebration