മലയാള സിനിമാലോകം സജീവമാകുന്നു; ചിത്രീകരണം പുനഃരാരംഭിക്കാനൊരുങ്ങി ‘ദി പ്രീസ്റ്റ്’
മലയാള സിനിമാലോകത്ത് ചിത്രീകരണങ്ങൾ പുനഃരാരംഭിച്ച് കഴിഞ്ഞു. ലോക്ക് ഡൗണിന് ശേഷം രണ്ടാമത്തെ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് ഫഹദ് ഫാസിൽ. മോഹൻലാലും മഞ്ജു വാര്യരും നീണ്ട ഇടവേളയ്ക്ക് ശേഷം ഷൂട്ടിംഗ് തിരക്കുകളിലേക്ക് ചേക്കേറുകയാണ്. ദൃശ്യം 2വിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും .മഞ്ജു വാര്യർ ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്.
ജോഫിൻ ടി ചാക്കോയാണ് ദി പ്രീസ്റ്റ് സംവിധാനം ചെയ്യുന്നത്. സെപ്തംബർ 21നാണ് വാഗമണ്ണിൽ ചിത്രീകരണം പുനഃരാരംഭിക്കുന്നത്. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൽ മഞ്ജു വാര്യർക്കൊപ്പം നിഖില വിമലും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.
ഡിസംബറിൽ തിയേറ്ററുകൾ തുറക്കുമെന്നാണ് മലയാള സിനിമാലോകം പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ പ്രദർശനത്തിന് സിനിമകൾ തയ്യാറാക്കേണ്ടത് ആവശ്യമാണ്. ഫഹദ് ഫാസിലിന്റെ ഇരുൾ എന്ന ചിത്രമാണ് ഇപ്പോൾ ചിത്രീകരണം നടക്കുന്നത്. കേരളത്തിനകത്ത് മാത്രം ചിത്രീകരിക്കാൻ സാധിക്കുന്ന തരത്തിലുള്ള സിനിമകളാണ് ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്.
Manju Warrier to resume shoot of The Priest