എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘ഒരു ദേശം കഥ പറയുന്നു’; ആദ്യത്തെ തിരക്കഥയുടെ ഓര്‍മ്മയില്‍ മിഥുന്‍ മാനുവല്‍ തോമസ്
ചിരിയും ചിന്തയും നിറച്ച നിരവധി സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. സിനിമാ വിശേഷങ്ങള്‍ക്ക് പുറമെ മറ്റ് പല വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ആദ്യമായി എഴുതിയ തിരക്കഥയുടെ ഓര്‍മ്മകളില്‍ നിറയുകയാണ് മിഥുന്‍ മാനുവല്‍ തോമസ്.
എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിതത്തില്‍ ആദ്യമായി എഴുതിയ തിരക്കഥയുടെ ഫോട്ടം എന്ന അടിക്കുറിപ്പോടെയാണ് മിഥുന്‍ തിരക്കഥയുടെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. തിരക്കഥയുടെ കൈയെഴുത്തുപ്രതിയുടെ ചിത്രമാണ് ഇത്. കഥ വെള്ളിത്തിര കണ്ടിട്ടില്ലെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
Read more: മൊഞ്ചത്തിപ്പെണ്ണായി അനു സിതാര; ഉണ്ണിമായ സോങ്ങ് ഏറ്റുപാടി ആസ്വാദകരും: വീഡിയോ
തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ‘ഓം ശാന്തി ഓശാന’ എന്ന ചിത്രത്തിന്റെ സഹ തിരക്കഥാകൃത്തായി മലയാള സിനിമയിലേയ്ക്ക് വരവറിയിച്ചതാണ് മിഥുന്‍ മാനുവല്‍ തോമസ്. ആട്, ആന്‍മരിയ കലിപ്പിലാണ്, അലമാര, ആട് 2, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, അഞ്ചാംപാതിര എന്നിങ്ങനെ നീളുന്നു മിഥുന്‍ മാനുവല്‍ സംവിധാനം നിര്‍വഹിച്ച ചിത്രങ്ങള്‍.
Story highlights: Midhun Manuel Thomas About First Script