‘ഇത് ഷാജി പാപ്പൻ; ദേ, ഡ്യൂഡിനെ കണ്ടോ?’- മകന് ‘ആട്’ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി മിഥുൻ മാനുവൽ; രസകരമായ വീഡിയോ

September 20, 2020

വരാനിരിക്കുന്ന സിനിമകൾക്ക് തിരക്കഥ എഴുതുന്നതിനു പുറമേ മകൻ ഏദനൊപ്പം തിരക്കിലാണ് മിഥുൻ മാനുവൽ തോമസ്. ഇപ്പോഴിതാ, സംവിധായകനായി അരങ്ങേറ്റം കുറിച്ച ആട് എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ മകന് പരിചയപ്പെടുത്തുകയാണ് മിഥുൻ മാനുവൽ.

ഷാജി പപ്പൻ, സർബത്ത് സമീർ, സാത്താൻ സേവ്യർ എന്നിവരുടെ കട്ട് ഔട്ടുകൾ ചൂണ്ടിക്കാണിച്ച് ഓരോരുത്തരെയും മകന് പരിചയപ്പെടുത്തുകയാണ് മിഥുൻ. വളരെ കൗതുകത്തോടെ കുഞ്ഞ് ഏദൻ എല്ലാം നോക്കി കാണുന്നുമുണ്ട്. രസകരമായ വീഡിയോ മിഥുൻ തന്നെയാണ് പങ്കുവെച്ചത്. വിജയ് ബാബു, ജയസൂര്യ തുടങ്ങിയവർ വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായും എത്തി. ‘ആട് 18′ സംവിധാനം ചെയ്യാൻ ജൂനിയർ മിഥുന് ഇപ്പോഴേ ട്രെയിനിംഗ് കൊടുത്തോ’ എന്നാണ് വിജയ് ബാബു കമന്റ്റ് ചെയ്യുന്നത്.

2015ൽ പുറത്തിറങ്ങിയ ‘ആട്’ ഒരു കൂട്ടം സുഹൃത്തുക്കളുടെ രസകരമായ യാത്രയെ ചുറ്റിപ്പറ്റിയുള്ളതെയിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രം ആടായിരുന്നു. സിനിമ തിയേറ്ററിൽ വിജയകരമായില്ലെങ്കിലും ഡിവിഡി റിലീസ് ചെയ്തപ്പോൾ വൻ വിജയമായി. പിന്നാലെ ചിത്രത്തിന് രണ്ടാം ഭാഗമെത്തുകയും വമ്പൻ വിജയം കൊയ്യുകയും ചെയ്തു.

https://www.instagram.com/p/CFXE5cCBR7D/?utm_source=ig_web_copy_link

രണ്ടാം ഭാഗം തിയേറ്റർ വിജയം കൈവരിച്ചതോടെ മൂന്നാം ഭാഗവും ടീം പ്രഖ്യാപിച്ചു. ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമ്മജൻ എന്നിവരുൾപ്പെടെ കഴിഞ്ഞ രണ്ട് സിനിമകളിലെ എല്ലാ അഭിനേതാക്കളും തങ്ങളുടെ വേഷങ്ങൾ അവതരിപ്പിക്കും.

Story highlights- midhun manuel thomas sharing adorable video of son