‘നമ്മൾ ഒന്നായി നിൽക്കുകയും നമ്മുടെ പ്രിയപ്പെട്ടവരുടെ സുരക്ഷ ഉറപ്പാക്കുകയും വേണം’- കൊവിഡ് വ്യാപനം ചെറുക്കാൻ നിർദേശങ്ങളുമായി മോഹൻലാൽ

September 23, 2020

വളരെയധികം കരുതൽ ആവശ്യമുള്ള സമയത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. കൊവിഡ് മഹാമാരി ദിനംപ്രതി ശക്തി പ്രാപിക്കുകയാണ്. കേരളത്തിൽ സമ്പർക്ക രോഗികളുടെയും ഉറവിടമറിയാത്ത രോഗികളുടെയും എണ്ണം വർധിക്കുകയാണ്. കൂടുതൽ കരുതലും സുരക്ഷയും ആവശ്യമുണ്ടെന്ന് വീണ്ടും ഓർമിപ്പിക്കുകയാണ് നടൻ മോഹൻലാൽ.

കൊവിഡിനെതിരെ പോരാടാൻ സർക്കാർ പുറപ്പെടുവിച്ച എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിക്കണമെന്ന് വീഡിയോയിലൂടെ മോഹൻലാൽ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. അണുബാധ തടയുന്നതിന് ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും പാലിക്കണമെന്നും മാസ്ക് ധരിക്കുക, കൈ കഴുകുക, രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക തുടങ്ങിയവ ശ്രദ്ധിക്കണമെന്നും മോഹൻലാൽ പറയുന്നു.

‘ബ്രേക്ക് ദി ചെയിൻ’ കാമ്പയിനിന്റെ ഭാഗമായി ഒരുക്കിയ വീഡിയോയിലൂടെയാണ് മോഹൻലാൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നത്. ‘നമ്മൾ ഒന്നായി നിൽക്കുകയും നമ്മുടെ പ്രിയപ്പെട്ടവരുടെ സുരക്ഷ ഉറപ്പാക്കുകയും വേണം. ഗവൺമെന്റ് പുറപ്പെടുവിച്ച സുരക്ഷാ പ്രോട്ടോക്കോളുകൾ പിന്തുടർന്ന് കൊവിഡ് -19 നെതിരായ പോരാട്ടത്തിൽ വിജയിക്കാൻ സഹായിക്കാം’ മോഹൻലാൽ വീഡിയോയ്‌ക്കൊപ്പം കുറിക്കുന്നു.

Read More: സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കൊവിഡ്; 4424 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

‘പൊതു സ്ഥലത്ത് ആയിരിക്കുമ്പോൾ എപ്പോഴും മാസ്ക് ധരിക്കുക. കഴിയുന്നത്ര യാത്ര ഒഴിവാക്കുക. ഇടയ്ക്കിടെ കൈ കഴുകുന്നത് പരിശീലിക്കുക. രോഗികളായ ആളുകളിൽ നിന്ന് സ്വയം അകലം പാലിക്കുക. സ്വയം പരിപാലിക്കുന്നതിനും വ്യാപനം തടയാൻ സഹായിക്കുന്നതിനും നമുക്ക് ശ്രദ്ധിക്കാം’- മോഹൻലാൽ പറയുന്നു.

Story highlights- mohanlal about covid 19