സൂപ്പർഹിറ്റ് ഹൊറർ ചിത്രം ‘പിസാസി’ന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് മിഷ്കിൻ- നായികയായി ആൻഡ്രിയ
മിഷ്കിൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ഹൊറർ ചിത്രം ‘പിസാസി’ന് രണ്ടാം ഭാഗം ഒരുങ്ങുന്നു. ചിത്രത്തിൽ നായിക വേഷത്തിൽ ആൻഡ്രിയ ജെർമിയായാണ് എത്തുന്നത്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ ചിത്രമായിരുന്നു പിസാസ്. ചിത്രവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്താനുള്ള തയ്യാറെടുപ്പിലാണ് മിഷ്കിൻ.
ഒന്നാം ഭാഗത്തിന്റെ തുടർച്ചയല്ലെങ്കിലും രണ്ടാം ഭാഗത്തിൽ ആദ്യ ഭാഗത്തിന്റെ പരാമർശം ഉണ്ടാകും.
സൈക്കോയിലൂടെ ശ്രദ്ധേയനായ രാജ്കുമാർ പിച്ചുമണി ഈ ചിത്രത്തിൽ അവിഭാജ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവംബറിൽ മസിനഗുടിയിൽ ചിത്രീകരണം ആരംഭിക്കും. കാലാവസ്ഥ പ്രതികൂലമാണെങ്കിൽ മറ്റൊരു സ്ഥലം തിരഞ്ഞെടുക്കുമെന്ന് മിഷ്കിനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
2014ൽ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു പിസാസു.മിഷ്കിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ നാഗ, പ്രയാഗ മാർട്ടിൻ, രാജ് കുമാർ, അശ്വത്, രാധരവി, കല്യാണി നടരാജൻ, ഹരീഷ് ഉത്തമൻ എന്നിവരാണ് വേഷമിട്ടത്. പിന്നീട് പിസാച്ചി എന്ന പേരിൽ തെലുങ്കിലും കന്നഡയിൽ രാക്ഷസി എന്ന പേരിലും ഹിന്ദിയിൽ നാനു കി ജാനു എന്ന പേരിലും ചിത്രം എത്തിയിരുന്നു. പ്രയാഗ മാർട്ടിൻ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു പിസാസ്.
റെയ്ഡ് Mysskin to make a sequel to his Pisaasu