ഈ ബ്ലാക്ക് ബെൽറ്റുകാരിയെ മനസിലായോ; പഴയകാല ചിത്രം പങ്കുവെച്ച് മലയാളികളുടെ ഇഷ്ടനായിക
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നായികയാണ് നിമിഷ സജയൻ. കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ താരത്തിന്റെ രസകരമായ പഴയകാല ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. തായ്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ താരത്തിന്റെ ചിത്രമാണ് നിമിഷ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
മുംബൈയിലാണ് നിമിഷ സജയൻ ജനിച്ചു വളർന്നത്. പഠനകാലത്ത് കായിക മേഖലയിൽ സജീവമായിരുന്ന നിമിഷ കോളജ് പഠനകാലത്ത് ഫുട്ബോൾ, വോളിബോൾ ടീമുകളുടെ ക്യാപ്റ്റൻ ആയിരുന്നു. ചെറുപ്പം മുതലേ ആയോധന കലകളും നിമിഷ അഭ്യസിക്കുന്നുണ്ട്. ഡിഗ്രി കാലഘട്ടത്തിലാണ് ആദ്യ സിനിമയായ തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തി ൽ അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ ശ്രീജ എന്ന നായികാ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള വനിതാ ഫിലിം അവാർഡ് ലഭിച്ചു.
Read also: സെപ്തംബറിൽ ക്രിസ്‌മസ് ആഘോഷിച്ച് ഒരു കുടുംബം; കാരണം ഇതാണ്
ഈടയാണ് നിമിഷ അഭിനയിച്ച രണ്ടാമത്തെ ചിത്രം. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രമാണ് ഈട. ഒരു കുപ്രസിദ്ധ പയ്യൻ, മാംഗല്യം തന്തുനാനേന, ചോല, തുറമുഖം, 41, ബഹാർ, സ്റ്റാൻഡ് അപ്പ്, ജിന്ന് തുടങ്ങിയവയാണ് നിമിഷ അഭിനയിച്ച മറ്റ് ചിത്രങ്ങൾ.
Story Highlights: nimisha sajayan shares her childhood photo