ശുചിത്വം അതാണ് മെയിന്‍…; കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്ന കുരങ്ങ്- ദൃശ്യങ്ങള്‍ കൗതുകമാകുന്നു

September 9, 2020
Orangutan cleans enclosure, washes hand with soap water video goes viral

കൊവിഡ് കാലത്താണ് മനുഷ്യര്‍ വ്യക്തി ശുചിത്വത്തിന്റേയും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടതിന്റേയുമൊക്കെ ആവശ്യകതയെ കൂടുതല്‍ മനസ്സിലാക്കിയത്. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കൈകകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണമെന്ന് നിരന്തരം സര്‍ക്കാരും ആരോഗ്യവകുപ്പുമെല്ലാം നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതും ഒരു കൈകഴുകല്‍ വീഡിയോയാണ്.

എന്നാല്‍ മനുഷ്യനല്ല കൈകഴുകുന്നത്, ഒരു കുരങ്ങനാണ്. അതായത് ഒരു ഒറാങ് ഉട്ടാന്‍. സോപ്പും ലായനിയും ബ്രെഷും ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകുകയാണ് ഒറാങ് ഉട്ടാന്‍. ഒപ്പം പരിസരവും വൃത്തിയാക്കുന്നത് വീഡിയോയില്‍ കാണാം.

Read more: ‘എന്നെ മാത്രം മമ്മൂക്ക ഹാപ്പി ബെര്‍ത്ത്‌ഡേക്ക് വിളിച്ചില്ല, ഇനി ഞാന്‍ മിണ്ടില്ല…’; കുഞ്ഞു പരിഭവം പങ്കുവെച്ച് മമ്മൂട്ടിയും

‘കാഴ്ച ബംഗ്ലാവിലെ ജീവനക്കാര്‍ ചെയ്യുന്നത് കണ്ട് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുന്ന ഒറാങ് ഉട്ടാന്‍’ എന്നാണ് വീഡിയോയ്ക്ക് ഒപ്പം കുറിച്ചിരിക്കുന്നത്. സാന്ദ്ര എന്നാണ് ഈ ഒറാങ് ഉട്ടാന്റെ പേരെന്നും പരാമര്‍ശിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകംതന്നെ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

Story highlights: Orangutan cleans enclosure, washes hand with soap water video goes viral