മികച്ച പ്രതിരോധ ശേഷിക്കും ദഹന പ്രശ്നങ്ങൾ പരിഹരിക്കാനും ബെസ്റ്റാണ് പൈനാപ്പിൾ
പോഷക ഗുണങ്ങളാൽ സമ്പന്നമാണ് പൈനാപ്പിൾ. ഫാറ്റ് തീരെയില്ലാത്ത ഈ പഴം വൈറ്റമിനുകളുടെയും മിനറല്സിന്റെയും കലവറയാണ്. ഇവയിൽ ബ്രോമിലിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മികച്ച രോഗപ്രതിരോധ ശേഷി നൽകുന്ന ഒന്നാണ്. അതിന് പുറമെ പൈനാപ്പിളിലെ ബ്രോമിലിൻ കാൻസർ കോശങ്ങളുടെ വളർച്ചയെ ഒരു പരിധിവരെ തടയുന്നു. ദഹന പ്രശ്‌നങ്ങൾ ഇല്ലാതാക്കി ഉദര സംബന്ധമായ എല്ലാ അസുഖങ്ങളും കൈതച്ചക്ക ഇല്ലാതാക്കും.
അസ്ഥികളുടെ വളർച്ചയ്ക്കും ശക്തിക്കും ബെസ്റ്റാണ് കൈതച്ചക്ക. വൈറ്റമിൻ സി അടങ്ങിയതിനാൽ കണ്ണുകളുടെ വളർച്ചയ്ക്കും കൈതച്ചക്ക കഴിക്കുന്നത് സഹായകമാകും. മോണകൾക്കും പല്ലുകൾക്കും ആരോഗ്യവും ശക്തിയും നൽകുന്ന ഒന്നു കൂടിയാണ് കൈതച്ചക്ക.
ഇവയിൽ കലോറി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഇത് അമിതവണ്ണത്തെ തടയുന്നു. പൈനാപ്പിൾ കഴിച്ചാൽ വേഗത്തിൽ വയറു നിറഞ്ഞ പ്രതീതി ഉണ്ടാകും, അതിനാൽ സാധാരണയെ അപേക്ഷിച്ച് വളരെ കുറച്ച് ഭക്ഷണം മാത്രമേ കഴിക്കേണ്ടതുള്ളൂ.
Story Highlights: Pineapple and health benefits