എം ടിയുടെ ‘രണ്ടാമൂഴം’ തിരക്കഥ വി എ ശ്രീകുമാർ തിരികെ നൽകും
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മോഹൻലാൽ ഭീമനായി എത്തുന്ന രണ്ടാമൂഴം. എം ടിയുടെ തിരക്കഥയിൽ വി എ ശ്രീകുമാർ സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്ന രണ്ടാമൂഴം, ചിത്രീകരണത്തിന് കാലതാമസം നേരിട്ടതിനെ തുടർന്ന് പ്രതിസന്ധിയിലാകുകയായിരുന്നു. ദീർഘനാളായി തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം ടി വാസുദേവൻ നായരും വി എ ശ്രീകുമാറും നടത്തുന്ന നിയമയുദ്ധം ഒടുവിൽ ഒത്തുതീർപ്പിലെത്തിയിരിക്കുകയാണ്. വി എ ശ്രീകുമാർ തിരക്കഥ തിരികെ നൽകാൻ ധാരണയായി.
തിരക്കഥ തിരികെ നൽകുന്നതോടെ ജില്ലാ കോടതിയിലും, സുപ്രീം കോടതിയിലും നിലനിൽക്കുന്ന കേസുകൾ ഇരുവരും പിൻവലിക്കും. മൂന്നുവർഷത്തിനുള്ളിൽ ചിത്രീകരണം ആരംഭിക്കണം എന്നായിരുന്നു തിരക്കഥ നൽകുമ്പോൾ എം ടി വാസുദേവൻ നായരുടെ ആവശ്യം. എന്നാൽ, നാലുവർഷം പിന്നിട്ടിട്ടും ചിത്രീകരണം ആരംഭിക്കാതിരുന്നതോടെ തിരക്കഥ തിരികെ ആവശ്യപ്പെടുകയായിരുന്നു.
Read More: ‘സായാഹ്ന തീരങ്ങളിൽ…’ മനോഹരം ‘കര്ണന് നെപ്പോളിയന് ഭഗത് സിംഗി’ലെ ഗാനം, വീഡിയോ
അതേസമയം, വി എ ശ്രീകുമാർ തന്റെ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. മോഹൻലാൽ നായകനായെത്തിയ ഒടിയനിലൂടെയാണ് ശ്രീകുമാർ മേനോൻ സംവിധാന രംഗത്തേക്ക് എത്തിയത്. വ്യത്യസ്തമായ കഥാ പ്രമേയം കൊണ്ടും താരനിരകൊണ്ടും ശ്രദ്ധ നേടിയ സിനിമയാണ് ഒടിയൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഒടിയൻ നിർമ്മിച്ചിരിക്കുന്നത്.
Story highlights- randamoozham case compromised