‘മൊയ്തീൻ ആയിരുന്നു എന്റെ അജ്ഞാതനായ ദൈവം’; ഓർമ്മകൾ പങ്കുവെച്ച് സംവിധായകൻ വിമൽ

September 19, 2020

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് അനശ്വര പ്രണയത്തിന്റെ കഥയുമായെത്തിയ എന്ന് നിന്റെ മൊയ്തീൻ. പാർവതിയും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പിറന്നിട്ട് അഞ്ച് വർഷങ്ങൾ തികയുമ്പോൾ ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ ആർ എസ് വിമൽ.

”അഞ്ച് വര്‍ഷങ്ങള്‍… എന്തൊക്കെ പറഞ്ഞാലും മൊയ്തീനായിരുന്നു എന്റെ അജ്ഞാതനായ ആ ദൈവം…! അല്ലെങ്കില്‍ പാതി വഴിയില്‍ നിലച്ചു പോകേണ്ട സിനിമയായിരുന്നു… ഇന്നും മൊയ്തീനെ ഓര്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി”–എന്നാണ് വിമല്‍ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

മൊയ്തീൻ, കാഞ്ചനമാല എന്നിവരുടെ പ്രണയത്തെ ആസ്പദമാക്കി ആർ എസ് വിമൽ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് എന്ന് നിന്റെ മൊയ്തീൻ. 1960-കളിൽ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന സംഭവമാണ് ചിത്രത്തിൽ പരാമർശിച്ചിരിക്കുന്നത്. 2015 സെപ്തംബർ 19 നു പ്രദർശനത്തിനെത്തിയ ഈ ചലച്ചിത്രം മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിയിരുന്നു. അതിന് പുറമെ കേരളത്തിലും പുറത്തുമായി നിരവധി പുരസ്കാരങ്ങളും ചിത്രത്തെ തേടിയെത്തി. ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങലാണ് ഈ ചിത്രം സ്വന്തമാക്കിയത്.

അതിന് പുറമെ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എം ജയചന്ദ്രനും രമേശ് നാരായണനുമാണ്.  പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്.  

Ennu ninte moideen…..

RS Vimal ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಸೆಪ್ಟೆಂಬರ್ 18, 2020

Story Highlights: rs vimal 5 years of ennu ninte moideen movie