‘മരിക്കുന്നതിന് മുമ്പ് അവസാനമായി പാടിയത് എനിക്കൊപ്പം’; എസ്പിബിയെക്കുറിച്ച് ഉള്ളു തൊടുന്ന വാക്കുകളുമായി ജാനകിയമ്മ
അനശ്വര ഗായകന്‍ എസ് പി ബാലസുബ്രഹ്‌മണ്യത്തെ മരണം കവര്‍ന്നെങ്കിലും അദ്ദേഹത്തിന്റെ പാട്ടോര്‍മ്മകള്‍ ആസ്വാദകരില്‍ പടര്‍ന്നു കിടക്കുന്നു. ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകള്‍ ഭേദിച്ച നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങളാണ് അദ്ദേഹം സംഗീതലോകത്തിന് സമ്മാനിച്ചതും. നിരവധിപ്പേര്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എസ് പി ബിയെക്കുറിച്ചുള്ള ഹൃദയം തൊടുന്ന ഓര്‍മ്മകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്.
ശ്രദ്ധ നേടുകയാണ് എസ്പിബിയെക്കുറിച്ച് ഉള്ളു തൊടുന്ന വാക്കുകള്‍ പങ്കുവയ്ക്കുന്ന എസ് ജാനകിയുടെ വീഡിയോ. ‘മരിക്കുന്നതിന് മുമ്പ് അവസാനമായി പാടിയത് എനിക്കൊപ്പമാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് മൈസൂരുവിലെ എന്റെ വീട്ടില്‍ വന്നു. അന്ന് ഒരു പരിപാടിയുണ്ടായിരുന്നു മൈസൂരുവില്‍. വീട്ടില്‍ നിന്നും ഊണ് കഴിച്ച് ഞങ്ങള്‍ മൈസൂരുവിലേക്ക് പോയി. അവിടെ ഒരുമിച്ച് പാടി. ഞാനും അവനും പിന്നെ എങ്ങും പാടിയില്ല.’ ഹൃദയം തൊടുന്ന വാക്കുകള്‍ സ്വരമിടറിക്കൊണ്ടാണ് ജാനകിയമ്മ പറഞ്ഞത്.
Read more: നേവി യൂണിഫോമില്‍ കിടിലന്‍ ലുക്കില്‍ ദുല്‍ഖര്‍ സല്‍മാന്‍; ചിത്രം ഏറ്റെടുത്ത് ആരാധകരും
എസ് പി ബാലസുബ്രഹ്‌മണ്യവും എസ് ജീനകിയും ചേര്‍ന്ന് പാടിയ ഒരുപാട് സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുണ്ട്. ഇതില്‍ എടുത്തുപറയേണ്ടതായ ഒരു ഗാനമാണ് മലരേ മൗനമാ… സംഗീതാസ്വാദകര്‍ ഇന്നും ഏറ്റുപാടുന്ന ഈ ഗാനം എസ്പിബിയും ജാനകിയമ്മയും ഒരുമിച്ച് പാടി അനശ്വരമാക്കിയ നിത്യ സുന്ദര ഗാനമാണ്.
Story highlights: S Janaki about SPB