നേവി യൂണിഫോമില്‍ കിടിലന്‍ ലുക്കില്‍ ദുല്‍ഖര്‍ സല്‍മാന്‍; ചിത്രം ഏറ്റെടുത്ത് ആരാധകരും

September 29, 2020
Dulquer Salman Facebook Post

സിനിമകളില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം ആരാധകര്‍ക്കായി ചലച്ചിത്രതാരങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ പങ്കു വയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെച്ച ഒരു ചിത്രം.

നേവല്‍ ഓഫീസറുടെ ലുക്കിലുള്ള ഒരു മനോഹര ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. നിരവധിപ്പേരാണ് ചിത്രത്തിന് കമന്റ് ചെയ്ത് രംഗത്തെത്തുന്നതും. മണിയറയിലെ അശേകന്‍ എന്ന ചിത്രത്തിലെ ദുല്‍ഖര്‍ സല്‍മാന്റെ ലുക്ക് ആണിത്.

ചിത്രത്തില്‍ ഒരു അഥിതി കഥാപാത്രമായാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്. നേവല്‍ ഓഫീസറാണ് ആ കഥാപാത്രം. ചിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ… എന്നു തുടങ്ങുന്ന ഗാനം ആലപിച്ചതും ദുല്‍ഖര്‍ സല്‍മാന്‍ ആണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് മണിയറയിലെ അശോകന്‍.

ജേക്കബ് ഗ്രിഗറിയാണ് കേന്ദ്ര കഥാപാത്രം. ചിത്രത്തിന്റെ അണിയറയില്‍ അധികവും പുതുമുഖങ്ങളാണ്. നവാഗതനായ ഷംസു സെയ്ബയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മഹേഷ് ബോജിയുടേതാണ് ചിത്രത്തിന്റെ കഥ. വിനീത് കൃഷ്ണന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, വിജയരാഘവന്‍, സുധീഷ്, അനുപമ പരമേശ്വരന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കൊവിഡ് സാഹചര്യത്തില്‍ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് മണിയറയിലെ അശോകന്‍ പ്രേക്ഷകരിലേക്കെത്തിയത്.

📸 SBK Photoghraphy

Dulquer Salmaan ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಸೆಪ್ಟೆಂಬರ್ 27, 2020

Story highlights: Dulquer Salman Facebook Post