കൊറോണക്കാലത്ത് പരീക്ഷ എഴുതി സായി പല്ലവി; വീഡിയോ

September 2, 2020
Sai Pallavi photos with college students

മനോഹര നൃത്തംകൊണ്ടും തന്മയത്തത്തോടെയുള്ള അഭിനയംകൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധേയമായ താരമാണ് സായി പല്ലവി. പലപ്പോഴും താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ കൊറോണക്കാലത്ത് പരീക്ഷ എഴുതാന്‍ എത്തിയ സായി പല്ലവിയുടെ ചിത്രങ്ങളും വീഡിയോയും ശ്രദ്ധ നേടുന്നു. ട്രിച്ചിയിലെ കോളജിലായിരുന്നു താരത്തിന്റെ പരീക്ഷ.

2016-ല്‍ സായി പല്ലവി മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ പ്രാക്ടീസ് തുടങ്ങിയിരുന്നില്ല. എന്തായാലും പരീക്ഷ എഴുതാനെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്.

Read more: അത്തപ്പൂക്കളവും ഓണസദ്യയുമായി കുടുംബത്തോടൊപ്പം; മിയയുടെ ഓണവിശേഷങ്ങള്‍

https://twitter.com/PspPrabhakar/status/1300639615049555968?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1300639615049555968%7Ctwgr%5E&ref_url=https%3A%2F%2Fwww.manoramaonline.com%2Fmovies%2Fmovie-news%2F2020%2F09%2F02%2Fsai-pallavi-click-pictures-with-college-students-trichy.html

2012 ല്‍ പുറത്തിറങ്ങിയ ‘പ്രേമം’ ആണ്എ സായി പല്ലവിയുടെ ആദ്യ മലയാള ചിത്രം. പ്രേമത്തിലെ മലര്‍ മിസ് എന്ന കഥാപാത്രം മികച്ച പ്രേക്ഷക സ്വീകര്യത നേടിയിരുന്നു. തുടര്‍ന്ന് 2016 ല്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ‘കലി’ എന്ന ചിത്രത്തിലും സായി പല്ലവി തിളങ്ങി. 2019-ല്‍ ഫഹദ് ഫാസിലിന്റെ നായികയായി ‘അതിരന്‍’ എന്ന ചിത്രത്തിലും സായി പല്ലവി മികച്ച അഭിനയം കാഴ്ചവെച്ചു.

Story highlights: Sai Pallavi photos with college students