അത്തപ്പൂക്കളവും ഓണസദ്യയുമായി കുടുംബത്തോടൊപ്പം; മിയയുടെ ഓണവിശേഷങ്ങള്‍

September 2, 2020
Miya Onam Celebrations

വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും ആരാധകര്‍ക്കിടയില്‍ സ്ഥാനം നേടാറുണ്ട്. ചലച്ചിത്രതാരങ്ങളുടെ ഓണവിശേഷങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് മലയാളികളുടെ പ്രിയതാരം മിയയുടെ ഓണ വിശേഷങ്ങള്‍. വിവാഹത്തിന് മുമ്പുള്ള ഓണം എന്ന നനിലയില്‍ തന്നെ ഏറെ പ്രത്യേകതകളോടെയാണ് മിയ ഈ ഓണത്തെ വരവേറ്റത്.

കുടുംബത്തോടൊപ്പമായിരുന്നു താരത്തിന്റെ ഓണാഘോഷം. മിയയുടെ സഹോദരി ജിനിയാണ് ഓണവിശേഷങ്ങള്‍ യുട്യൂബിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്. അത്തപ്പൂക്കളവും ഓണസദ്യയുമൊക്കെയാണ് വീഡിയോയിലെ പ്രധാന ആകര്‍ഷണങ്ങള്‍.

അതേസമയം അടുത്തിടെയായിരുന്നു മിയയുടെ മനസമ്മതം. കോട്ടയം സ്വദേശിയും ബിസിനസ്സുകാരനുമായ അശ്വിന്‍ ഫിലിപ്പാണ് മിയയുടെ വരന്‍. ഇക്കഴിഞ്ഞ ജൂണില്‍ വിവാഹ നിശ്ചയ ചടങ്ങുകളും നടന്നിരുന്നു. ഇരുവരുടേയും വിവാഹവാര്‍ത്തയും ആരാധകര്‍ ഏറ്റെടുത്തു.

Read more: നിറചിരിയോടെ ഓണമുണ്ട് ജഗതി; ആശംസകളോടെ ആരാധകരും: വീഡിയോ

മലയാള സിനിമയ്ക്ക് മികച്ച കഥാപാത്രങ്ങളെ നല്‍കുന്ന താരമാണ് മിയ ജോര്‍ജ്. കോട്ടയം ജില്ലയിലെ പാലാ സ്വദേശിനിയായ മിയ ടെലിവിഷന്‍ സ്‌ക്രീനിലൂടെയാണ് പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയത്. സിനിമകളിലൂടെ ആ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

ഡോക്ടര്‍ ലവ്, ഈ അടുത്തകാലത്ത്, റെഡ് വൈന്‍, അനാര്‍ക്കലി, ബോബി, വിശുദ്ധന്‍, ബ്രദേഴ്‌സ് ഡേ, അല്‍ മല്ലു, പട്ടാഭിരാമന്‍, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ മിയ ജോര്‍ജ് പ്രധാന കഥാപാത്രമായെത്തിയിട്ടുണ്ട്.

Story highlights: Miya Onam Celebrations