42 പാട്ടുകളുമായി ഏഴ് ഭാഷകളില്‍ ‘സാല്‍മണ്‍ ത്രിഡി’ ഒരുങ്ങുന്നു
പാട്ടുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് പുതിയ ചിത്രമൊരുങ്ങുന്നു. സാല്‍മണ്‍ ത്രിഡി എന്നാണ് ചിത്രത്തിന്റെ പേര്. ഗായകന്‍ വിജയ് യേശുദാസ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നു. ഏഴ് ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.
അതേസമയം 42 പാട്ടുകളുണ്ടായിരിക്കും ചിത്രത്തില്‍. ഇതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും. ഷലീല്‍ കല്ലൂര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. എം ജെ എസ് മീഡിയയുടെ ബാനറില്‍ ഷലീല്‍ കല്ലൂര്‍, ഷാജു തോമസ്, ഡോസ് ഡി പെക്കാട്ടില്‍, ജോയ്‌സ് ഡി പെക്കാട്ടില്‍, കീ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
Read more: ഇങ്ങനെയൊരു കേക്ക് ഇതിന് മുമ്പ് കണ്ടിട്ടുണ്ടാകില്ല; വൈറല്‍ വീഡിയോ
ശ്രീജിത് എടവനയാണ് ചിത്രത്തിനു വോണ്ടി സംഗീതമൊരുക്കുന്നത്. ഏഴ് ഭാഷകളിലുള്ളവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വേണ്ടി വരികളൊരുക്കുന്നത്. ചരിത് ബലാപ്പ, ജോനിത ഡോഡ, രാജീവ് പിള്ള, മീനാക്ഷി ജയ്‌സ്വാള്‍, ഷിയാസ് കരീം, പ്രേമി വിശ്വനാഥ്, തന്‍വി കിഷോര്‍ തുടങ്ങി നിരവധിപ്പേര്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.
Story highlights: Salmon 3D Movie