ഒരേ വസ്ത്രം നാല് രീതിയിൽ ധരിക്കാം; ഫാഷൻ ലോകത്തെ പുതിയ ട്രെൻഡ്

September 7, 2020

വസ്ത്ര ധാരണത്തിൽ പുതിയ ട്രെൻഡുകൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ മിക്കവരും. പുതിയ ട്രെൻഡിനനുസരിച്ച് ഒരേ വസ്ത്രം വ്യത്യസ്ത രീതിയിൽ ധരിക്കുന്നവരുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ഫാഷൻ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഫാഷൻ ലോകത്ത് ഏറെ കൗതുകം ഉണർത്തിയ ഒന്നാണ് ഒരേ വസ്ത്രം നാല് രീതിയിൽ ധരിക്കുന്നതിന്റെ ചിത്രങ്ങൾ. നൈജീരിയയിൽ നിന്നുള്ള ഫാഷൻ ഡിസൈനറായ ഒയിൻഡ അഖിൻഫെൻവയാണ് ഈ ചിത്രങ്ങൾ ഫാഷൻ ലോകത്ത് പങ്കുവെച്ചത്.

സ്ലീവിലും നെക്കിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് ഒയിൻഡ ഒരേ വസ്ത്രത്തെ വ്യത്യസ്ത രീതിയിൽ ധരിക്കുന്നത്. അതേസമയം പതിനേഴാം വയസു മുതൽ സ്വന്തമായി ഡ്രസ് ഡിസൈൻ ചെയ്ത് തുടങ്ങിയതാണ് ഒയിൻഡ. അമ്മയുടെ സ്കാർഫ് ഉപയോഗിച്ച് ആദ്യമായി ഡ്രസ് തുന്നിക്കൊണ്ടായിരുന്നു ഒയിൻഡയുടെ തുടക്കം. പിന്നീട് ഫാഷൻ ലോകത്ത് അല്പം വ്യത്യസ്തതകൾ പരീക്ഷിക്കാൻ ആഗ്രഹിച്ച ഒയിൻഡ ഒരേ വസ്ത്രം എങ്ങനെ വ്യത്യസ്ത രീതിയിൽ ധരിക്കാം എന്ന് കണ്ടെത്തുകയായിരുന്നു.

Read also:ചന്ദ്രയുടെ ആൽഫിയും ലേഖയുടെ അപ്പുക്കുട്ടനും വന്നിട്ട് 23 വർഷങ്ങൾ; ‘ചന്ദ്രലേഖ’യുടെ ഓർമ്മകളിൽ

എന്തയാലും മികച്ച പ്രതികരണമാണ് ഫാഷൻ ലോകത്ത് നിന്നും ഒയിൻഡയ്ക്ക് ലഭിക്കുന്നത്. ഒരേ വസ്ത്രം തന്നെ പല പരുപാടിക്ക് പോകുമ്പോൾ ധരിക്കാമെന്നും എന്നാൽ ഇത് ഒരേ വസ്ത്രമായി തോന്നില്ലാത്തതിനാൽ നല്ല ആശ്യമാണെന്നുമാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.

Story Highlights:Same dress can be styled in four ways