‘വൈകിട്ടത്തെ ഫോട്ടോ രാവിലെ ഇട്ടാൽ കുഴപ്പമുണ്ടോ?’- മൈഥിലിക്കൊപ്പമുള്ള രസകരമായ ചിത്രം പങ്കുവെച്ച് ശ്രിന്ദ
വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധേയരായ താരങ്ങളാണ് ശ്രിന്ദയും മൈഥിലിയും. വെല്ലുവിളി നിറഞ്ഞ ബോൾഡ് കഥാപാത്രങ്ങളാണ് ഇരുവരുടെയും കരിയറിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ അടുത്ത സുഹൃത്തുക്കളാണ് ശ്രിന്ദയും മൈഥിലിയും. ലോക്ക് ഡൗൺ കാലത്ത് കേക്ക് തയ്യാറാക്കിയും വിശേഷങ്ങൾ പങ്കുവെച്ചും ശ്രിന്ദയും മൈഥിലിയും സൗഹൃദം ദൃഢമാക്കി. ഇപ്പോഴിതാ, ഒന്നിച്ചുള്ള സൗഹൃദ നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ് ശ്രിന്ദ.
സന്ധ്യാനേരത്ത് ടെറസിൽ കഥപറഞ്ഞിരിക്കുന്ന കൂട്ടുകാരികളുടെ ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അതേസമയം, ചിത്രത്തിന് നൽകിയ കുറിപ്പാണ് രസകരം. ‘വൈകിട്ടത്തെ ഫോട്ടോ രാവിലെ ഇട്ടാൽ കുഴപ്പമുണ്ടോ?’ എന്നാണ് ശ്രിന്ദ കുറിക്കുന്നത്.
2010ലാണ് ശ്രിന്ദ സിനിമാജീവിതം ആരംഭിച്ചത്. 2009ൽ പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് മൈഥിലി. ഫോർ ഫ്രണ്ട്സ് എന്ന ചിത്രമായിരുന്നു ശ്രിന്ദയുടെ ആദ്യ ചിത്രം. പക്ഷെ, അന്നയും റസൂലും, 1983 എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രിന്ദ ശ്രദ്ധ നേടിയത്.
പാലേരിമാണിക്യത്തിന് ശേഷം മാറ്റിനി, കേരള കഫേ, തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ട മൈഥിലി ഏറ്റവും ഒടുവിൽ നായികയായി എത്തിയത് 2018ൽ റിലീസ് ‘ഒരു കാറ്റിൽ ഒരു പായ്ക്കപ്പൽ’ എന്ന ചിത്രത്തിലാണ്.
Story highlights- srinta and mythili photo