സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; പുരസ്കാര നിറവിൽ ട്വൻറിഫോറും ഫ്ളവേഴ്സും
സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. പുരസ്കാര നിറവിലാണ് ട്വൻറിഫോറും ഫ്ളവേഴ്സും. മൂന്ന് അവാർഡുകളാണ് ട്വന്റിഫോർ കരസ്ഥമാക്കിയത്. മികച്ച ആങ്കര്‍/ ഇന്റര്‍വ്യൂവറിനുളള പുരസ്ക്കാരം ട്വന്റിഫോര്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ കെ.ആര് ഗോപി കൃഷ്ണനും, അസോസിയേറ്റ് ഏക്സിക്യുട്ടീവ് എഡിറ്റര്‍ ഡോ. കെ അരുണ്‍ കുമാറിനും ലഭിച്ചു.
ട്വന്റിഫോറില്‍ സംപ്രേക്ഷണം ചെയ്ത അഭിമുഖ പരിപാടി ‘360’ക്കാണ് കെ.ആര് ഗോപീകൃഷ്ണന് പുരസ്ക്കാരം സ്വന്തമാക്കിയത്. ട്വന്റിഫോറിലെ ശ്രദ്ധേയ പരിപാടിയായ ജനകീയ കോടതിയുടെ അവതരണത്തിനാണ് ഡോ. കെ. അരുണ്‍ കുമാറിന് പുരസ്ക്കാരം ലഭിച്ചത്. മികച്ച വാര്‍ത്ത അവതാരകയ്ക്കുളള പുരസ്ക്കാരം ട്വന്റിഫോര്‍ ന്യൂസ് എഡിറ്റര്‍ അനുജ രാജേഷിനാണ്.
മികച്ച ബാല താരത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം ബേബി ശിവാനിക്കാണ് ലഭിച്ചത്. ഫ്ളവേഴ്സ് ടിവിയുടെ ജനപ്രിയ പരമ്പരയായ ‘ഉപ്പും മുളകി’ലെയും പ്രകടനത്തിലൂടെയാണ് ബേബി ശിവാനി പുരസ്കാരത്തിന് അർഹയായത്.
story highlights- state television awards 2019