ഡോൾഫിനൊപ്പം നീന്തുന്ന കുഞ്ഞ്; കൗതുകം നിറച്ച് ഒരു വീഡിയോ

September 8, 2020

വ്യത്യസ്തവും കൗതുകം നിറച്ചതുമായ ചിത്രങ്ങളും വീഡിയോകളുമൊക്ക സമൂഹ മാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഏറെ കൗതുകം നിറച്ച ഒരു വീഡിയോയാണ് ഡോൾഫിനൊപ്പം വെള്ളമില്ലാതെ നീന്തുന്ന കുഞ്ഞിന്റേത്. ഒരു വലിയ അക്വേറിയത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. ഒരു കുട്ടിയുടെ മുന്നിൽ വലിയ ഒരു ഡോൾഫിൻ വന്ന് നിൽക്കുന്നതും, ഡോൾഫിനെക്കണ്ട് അമ്പരന്നിരിക്കുന്ന കുട്ടിയെ കൂടെയുള്ള ആൾ വായുവിൽ ഡോൾഫിനൊപ്പം നീന്തിക്കുന്നതുമാണ് വിഡീയോയിൽ കാണുന്നത്. അതേസമയം കുട്ടിയുടെ ചലനം നിരീക്ഷിച്ചാണ് ഡോൾഫിനും നീന്തുന്നത് എന്നതും ഏറെ കൗതുകകരമാണ്.

നേച്ചർ ഈസ് ലിറ്റ് എന്ന ട്വിറ്റർ അക്കൗണ്ടിൽ ഡോൾഫിനെ ചിരിപ്പിക്കുന്ന കുട്ടി എന്ന അടിക്കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു. 24 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. അതേസമയം ഡോൾഫിനെ കണ്ടിട്ടും യാതൊരു ഭയവും പ്രകടിപ്പിക്കാത്ത കുഞ്ഞിനും അഭിനന്ദന പ്രവാഹങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

Read also:മമ്മൂട്ടി ചിത്രങ്ങളുടെ പേര് കോർത്തിണക്കി മ്യൂസിക് വീഡിയോ തയാറാക്കി ഒരു കുടുംബം; പ്രശംസിച്ച് സോഷ്യൽ മീഡിയ, വീഡിയോ

ഇത്തരത്തിൽ കൗതുകം നിറയ്ക്കുന്ന കടൽക്കാഴ്ചകൾക്ക് നിരവധിയാണ് കാഴ്ചക്കാർ. കുട്ടികളെപോലെത്തന്നെ മുതിർന്നവർക്കും ഏറെ പ്രിയപ്പെട്ടതാണ് കടലും കടൽ കാഴ്ചകളും.

https://twitter.com/NaturelsLit/status/1302320672752857088?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1302320672752857088%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.mathrubhumi.com%2Fkids%2Ffeatures%2Flittle-girl-and-man-makes-a-dolphin-to-laugh-video-goes-viral-1.5037271

Story Highlights: Toddler swimming with a dolphin video