ഇബ്ലീസിനു ശേഷം പുതിയ ചിത്രവുമായി സംവിധായകന്‍ രോഹിത് വിഎസ്; ടൊവിനോ നായകനായി ‘കള’ ഒരുങ്ങുന്നു

മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘കള’ എന്നാണ് ചിത്രത്തിന്റെ പേര്. രോഹിത് വി എസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്ലീസ’് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘കള’യ്ക്ക് ഉണ്ട്. സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു എന്നു ടൊവിനോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് ടൊവിനോ. താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയതും. ലാല്‍, ദിവ്യ, മൂര്‍, ബാസിഗര്‍ തുടങ്ങിയവരും ചിത്രത്തില്‍ ടൊവിനോയ്ക്ക് ഒപ്പം അണിനിരക്കുന്നുണ്ട്. യദു പുഷ്പാകരന്‍, രോഹിത് വി എസ് എന്നിവര്‍ ചേര്‍ന്ന് ‘കളയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നു. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
അതേസമയം രോഹിത് വി എസ് സംവിധാനം നിര്‍വഹിച്ച ‘അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്ലീസ്’ എന്നീ രണ്ട് ചിത്രങ്ങളും തിയേറ്ററുകളില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. ടൊവിനോയെ നായകനാക്കി പുതിയ ചിത്രവുമായി രോഹിത് വി എസ് വരുമ്പോള്‍ പ്രേക്ഷക പ്രതീക്ഷയും ചെറുതല്ല.
Story highlights: Tovino Thomas Kala Movie Starts