മക്കളുടെ പിറന്നാളിന് ‘അല്ലു അര്‍ജുന്‍ സ്റ്റൈല്‍’ സര്‍പ്രൈസ് ഒരുക്കി അജു വര്‍ഗീസ്

September 25, 2020
Twin boys of Aju Varghese birthday celebration

സിനിമയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും കാത്തിരിക്കാറുണ്ട് ആരാധകര്‍. സമൂഹമാധ്യമങ്ങളില്‍ സജീവമായ ചലച്ചിത്ര താരങ്ങള്‍ പലപ്പോഴും വീട്ടു വിശേഷങ്ങളും മക്കളുടെ വിശേഷങ്ങളുമെല്ലാം ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നു. ശ്രദ്ധ നേടുകയാണ് മലയാളികളുടെ പ്രിയതാരം അജു വര്‍ഗീസ് മക്കള്‍ക്ക് നല്‍കിയ ഒരു സര്‍പ്രൈസ്.

അജു വര്‍ഗീസിന്റെ ഇരട്ട കുട്ടികളായ ജെയ്ക്കിന്റേയും ലൂക്കിന്റേയും നാലാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. അല്ലു അര്‍ജുന്‍ തീമിലായിരുന്നു പിറന്നാള്‍ ആഘോഷം. കേക്കിലും അലങ്കാരങ്ങളിലുമെല്ലാം അല്ലു അര്‍ജുന്റെ ചിത്രങ്ങള്‍ ഇടം നേടി. നിരവധിപ്പേരാണ് മക്കള്‍താരങ്ങള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്.

View this post on Instagram

The theme !!! @whitestone._photography

A post shared by Aju Varghese (@ajuvarghese) on

അതേസമയം അജു വര്‍ഗീസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സാജന്‍ ബേക്കറി since 1962’ . അരുണ്‍ ചന്തു ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ലെന, ഗണേഷ് കുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലെ തോരാമഴയിലും എന്നു തുടങ്ങുന്ന ഗാനം അടുത്തിടെ പുറത്തെത്തിയിരുന്നു. മികച്ച സ്വീകാര്യതയാണ് ഈ പ്രണയഗാനത്തിന് ലഭിക്കുന്നതും.

View this post on Instagram

The bday boys 👦 @whitestone._photography

A post shared by Aju Varghese (@ajuvarghese) on

Story highlights: Twin boys of Aju Varghese birthday celebration