തമിഴ് സിനിമയിലെ അത്ഭുതകൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; അസുരന് ശേഷം ധനുഷ്- വെട്രിമാരൻ ടീമിൽ പുതിയ ചിത്രം
തമിഴിൽ അത്ഭുതങ്ങൾ സൃഷ്‌ടിച്ച കൂട്ടുകെട്ടാണ് സംവിധായകൻ വെട്രിമാരൻ നടൻ ധനുഷ് എന്നിവരുടേത്. ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തയാണ് സിനിമ ലോകത്തെ ആവേശത്തിലാഴ്ത്തുന്നത്. ‘അസുരന്‍’ആണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. എല്‍റെഡ് കുമാര്‍ ആണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ധനുഷ്- വെട്രിമാരന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും പുതിയ സിനിമയ്ക്കുണ്ട്.
ഇരുവരുടെയും കൂട്ടുകെട്ടിൽ അവസാനം വെള്ളിത്തിരയിൽ എത്തിയ അസുരനിൽ മഞ്ജു വാര്യരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം കലൈപുള്ളി എസ് താണുവിന്‍റെ നിര്‍മ്മാണത്തില്‍ ആണ് ഒരുങ്ങിയത്. തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലിനെ ആധാരമാക്കിയാണ് അസുരൻ ചിത്രീകരിച്ചത്.
Read also: മമ്മൂക്കയ്ക്ക് പിറന്നാൾ മധുരമൊരുക്കി താരങ്ങളും ആരാധകരും; ശ്രദ്ധനേടി വീഡിയോ
ആടുകളം എന്ന സിനിമയിലൂടെ ധനുഷിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത സംവിധായകനാണ് വെട്രിമാരൻ. ഈ കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘പൊല്ലാതവനും’ ‘വട ചെന്നൈ’യ്ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. അതേസമയം സൂര്യയെ നായകനാക്കി ഒരുക്കുന്ന വാദിവാസലിനു ശേഷം ആയിരിക്കും പുതിയ ചിത്രം ആരംഭിക്കുന്നത്.
Story Highlights: vetri maran team up with dhanush for the next project