മമ്മൂക്കയ്ക്ക് പിറന്നാൾ മധുരമൊരുക്കി താരങ്ങളും ആരാധകരും; ശ്രദ്ധനേടി വീഡിയോ

September 6, 2020

സിനിമാ ലോകം മുഴുവൻ അത്ഭുതത്തോടെ നോക്കി നിൽക്കുന്ന സൗന്ദ്യര്യ രാജാവാണ് മമ്മൂക്ക..സിനിമയിലും ജീവിതത്തിലും എന്നും അത്ഭുതമായിരിക്കുന്ന ഈ പ്രതിഭയുടെ പിറന്നാൾ (സെപ്തംബർ ഏഴ്) നാളെയാണ്. അതേസമയം താരത്തിന് പിറന്നാൾ ആശംസകളുമായി എത്തുകയാണ് സിനിമാലോകം. തങ്ങളുടെ ഇഷ്ടനായകന് വേണ്ടി വ്യത്യസ്ഥമായ പിറന്നാൾ സമ്മാനവുമായി എത്തിയിരിക്കുകയാണ് സിനിമ മേഖലയിൽ നിന്നുള്ള ഒരു കൂട്ടം സുഹൃത്തുക്കൾ. നാദിർഷ, അജയ് വാസുദേവ്, രമേഷ് പിഷാരടി, ബാദുഷ, ഡിക്സൺ എന്നിവർ ചേർന്ന് തയാറാക്കിയ പിറന്നാൾ പാട്ടാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

സന്തോഷ് വർമയുടെ വരികൾക്ക് നാദിർഷയാണ് സംഗീതം പകർന്നിരിക്കുന്നത്. അഫ്സലാണ് ആലാപനം. മമ്മൂട്ടിയുടെ ചിത്രങ്ങളിലെ വ്യത്യസ്ത ദൃശ്യങ്ങൾ കോർത്തിണക്കിയാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. മമ്മുക്കയുടെ ജന്മദിനത്തിൽ ലോകം മുഴുവനുമുള്ള മമ്മൂട്ടി ആരാധകർക്കായി സമർപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഗാനം ആരംഭിക്കുന്നത്.

Read also:‘മമ്മൂക്കയും ഞാനും തമ്മിൽ അഥവാ ചന്തു ചതിച്ച കഥ’; ‘വടക്കൻ വീരഗാഥ’യിലെ ‘ചന്തു’ അനുഭവം പങ്കുവെച്ച് സംവിധായകൻ

അതേസമയം മമ്മൂട്ടിയ്ക്ക് അഡ്വാൻസ് ജന്മദിനാശംസകൾ നേർന്നുകൊണ്ട് നിരവധിപ്പേർ എത്തുന്നുണ്ട്. പിറന്നാൾ മംഗളങ്ങൾ നേർന്നുകൊണ്ട് ലിന്റോ കുര്യൻ പങ്കുവെച്ച മാഷപ്പും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. മമ്മൂട്ടി ചിത്രങ്ങളിലെ വ്യത്യസ്ത ദൃശ്യങ്ങൾ കോർത്തിണക്കിയാണ് ഈ മാഷപ്പും തയാറാക്കിയിരിക്കുന്നത്.

അതേസമയം മമ്മൂട്ടിയുടേതായി വെള്ളിത്തിരയിൽ റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘വണ്‍’. പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമാണ് വണ്‍. ഈ സിനിമയ്ക്ക് വണ്ടിയുള്ള മമ്മൂട്ടിയുടെ ഗെറ്റപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരള മുഖ്യമന്ത്രിയായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. കടക്കല്‍ ചന്ദ്രന്‍ എന്നാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘വണ്‍’.

Story Highlights: Mammootty Birthday Special Mashup videos