‘ജോസഫി’ന്റെ തമിഴ് റീമേക്ക് ‘വിചിത്തിരൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി; നായകനായി ആർ കെ സുരേഷ്

സംവിധായകൻ ബാലയുടെ ‘താരായ് തപ്പട്ടൈ’എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ജനപ്രിയ നിർമ്മാതാവും നടനുമായ ആർ കെ സുരേഷ് തന്റെ അടുത്ത ചിത്രത്തിനായി ഒരുങ്ങുന്നു. ജോജു ജോർജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഹിറ്റ് മലയാള ചിത്രമായ ‘ജോസഫ്’ ന്റെ റീമേക്കിലാണ് ആർ കെ സുരേഷ് വേഷമിടുന്നത്. ‘വിചിത്തിരൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നടൻ ശിവകാർത്തികേയനാണ് പങ്കുവെച്ചത്.
മലയാളത്തിൽ എം പദ്മകുമാർ സംവിധാനം ചെയ്ത ജോസഫിന്റെ തമിഴ് റീമേക്ക് ബി സ്റ്റുഡിയോയുടെ ബാനറിൽ സംവിധായകൻ ബാലയാണ് നിർമ്മിക്കുന്നത്. മലയാളത്തിൽ ജോജു ജോർജ് കഥാപാത്രത്തിന്റെ ചെറുപ്പകാലവും പ്രായമായ വേഷവും കൈകാര്യം ചെയ്തിരുന്നു.
Read More: ഇത്തിരി നൂഡിൽസോ ഐസ്ക്രീമോ മതി, യുനി ഹാപ്പിയാണ്- മനോഹരമായി പുഞ്ചിരിച്ച് മനസ് കവരുന്ന നായ്ക്കുട്ടി
മലയാള പതിപ്പ് പോലെ ആർ കെ സുരേഷും ചിത്രത്തിൽ രണ്ടു രൂപത്തിൽ എത്തും. ചിത്രത്തിനായി ഫിറ്റ്നസിൽ വളരെ കഠിനാധ്വാനം ചെയ്ത അദ്ദേഹംചെറുപ്പകാലം അവതരിപ്പിക്കുന്നതിനായി 22 കിലോ ഭാരം കുറച്ചിരുന്നു. ജനുവരിയിൽ തന്നെ ചിത്രത്തിനായി ആർ കെ സുരേഷ് തയ്യാറെടുത്തിരുന്നു. ജോസഫ് സംവിധാനം ചെയ്ത എം പദ്മകുമാർ തന്നെയാണ് റീമേക്ക് സംവിധാനം ചെയ്യുന്നത്. ജി വി പ്രകാശാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.
Story highlights- vichithiran first look poster