അമ്മയുടെ പിറന്നാള്‍ ആഘോഷിച്ച് നയന്‍താര ഒപ്പം വിഘ്‌നേഷും; ചിത്രങ്ങള്‍

September 15, 2020
Vignesh Sivan celebrate Nayanthara's mother birthday

തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരുള്ള താര പ്രണയജോഡികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. ഇരുവരുടേയും പ്രണയചിത്രങ്ങളും സൗഹൃദവിശേഷങ്ങളുമെല്ലാം പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ നയന്‍താരയുടെ അമ്മയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

ഗോവയിലെ കാന്‍ഡോലിം ബീച്ചില്‍ വെച്ചായിരുന്നു ഓമന കുര്യത്തിന്റെ പിറന്നാള്‍ ആഘോഷം. നയന്‍താരയ്ക്കും വിഘ്‌നേഷിനും പുറമെ വിഘ്‌നേഷിന്റെ കുടുംബാഗങ്ങളും പിറന്നാള്‍ ആഘോഷത്തില്‍ ഒപ്പം ചേര്‍ന്നു. വിഘ്‌നേഷാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചതും.

അടുത്തിടെ ഓണമാഘോഷിക്കാന്‍ നയന്‍താരയും വിഘ്‌നേഷും കേരളത്തിലെത്തിയിരുന്നു. കൊച്ചിയില്‍ നയന്‍താരയുടെ വീട്ടില്‍ വെച്ചായിരുന്നു ഓണാഘോഷം. ഓണാഘോഷചിത്രങ്ങളും ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

അതേസമയം നയന്‍താരുയടേയും വിഘ്നേഷിന്റെയും വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് അടുത്തിടെ വിഘ്നേഷ് നല്‍കിയ മറുപടിയും ശ്രദ്ധ നേടിയിരുന്നു. ‘ഞങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. എന്നാല്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും പ്രൊഫഷണലായ ഒരുപാട് കാര്യങ്ങള്‍ നിറവേറ്റേണ്ടതുണ്ട്. ഇപ്പോഴുള്ള അവസ്ഥയില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.’ വിഘ്നേഷ് പറഞ്ഞു.

https://www.instagram.com/p/CFIB9rShsxi/?utm_source=ig_web_copy_link

Story highlights: Vignesh Sivan celebrate Nayanthara’s mother birthday