ലോകേഷ് കനകരാജ് ഒരുക്കുന്ന കമല്‍ഹാസന്‍ ചിത്രത്തില്‍ വിജയ് സേതുപതിയും

September 18, 2020
Vijay Sethupathi in Kamal-Lokesh Kanagaraj movie says reports

ഉല്‍കനായകന്‍ കമല്‍ഹാസന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രത്തില്‍ ഒരു കഥാപാത്രത്തെ വിജയ് സേതുപതിയും അവതരിപ്പിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. കമല്‍ഹാസനോടൊപ്പം അഭിനയിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് മുന്‍പേ തന്നെ സംസാരിച്ചിട്ടുമുണ്ട് വിജയ് സേതുപതി.

പുതിയ ചിത്രത്തെക്കുറിച്ച് കമല്‍ഹാസന്‍ തന്നെ ആരാധകരോട് പങ്കുവെച്ചിരുന്നു. ‘മറ്റൊരു യാത്ര തുടരുന്നു’ എന്ന് കുറിച്ചുകൊണ്ടാണ് തന്റെ പുതിയ ചിത്രത്തെക്കുറിച്ച് കമല്‍ഹാസന്‍ പങ്കുവെച്ചത്. ‘ഒരിക്കല്‍ അവിടെയൊരു പ്രേതുണ്ടായിരുന്നു’ എന്നു കുറിച്ചിരിക്കുന്ന ഒരു പോസ്റ്ററും താരം പങ്കുവെച്ചു.

Read more: മുടി കൊഴിച്ചിലിൽ നിന്നും രക്ഷനേടാൻ രവീണ ടണ്ഠന്റെ പരമ്പരാഗത ടിപ്‌സ്- വീഡിയോ

കമല്‍ഹാസന്റെ തന്നെ നിര്‍മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം, അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. അടുത്ത വര്‍ഷമായിരിക്കും സിനിമയുടെ റിലീസ് എന്നാണ് സൂചന.

അതേസമയം ലോകേഷ് കനകരാജിന്റെ അഞ്ചാമത്തെ ചിത്രമാണ് ഇത്. കൈദി എന്ന സൂപ്പര്‍ഹിറ്റ് ചത്രത്തിലൂടെ ലോകേഷ് ചലച്ചിത്രലോകത്ത് ശ്രദ്ധ നേടി. മാസ്റ്റര്‍ ആണ് അദ്ദേഹം സംവിധാനം നിര്‍വഹിച്ച അവസാന ചിത്രം. വിജയ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ചിത്രത്തിലും വിജയ് സേതുപതി സുപ്രധാന കഥാപാത്രമായെത്തുന്നുണ്ട്. കൊവിഡ് സാഹചര്യത്തില്‍ മാറ്റിവെച്ചിരിക്കുകയാണ് മാസ്റ്ററിന്റെ റിലീസ്.

Story highlights: Vijay Sethupathi in Kamal-Lokesh Kanagaraj movie says reports