വിജയ് സേതുപതിയുടെ കാ പെ രണസിങ്കവും ഒടിടി റിലീസിന്

September 11, 2020
Vijay Sethupathi starrer Ka Pe Ranasingam OTT release

കൊവിഡ് പ്രതിസന്ധി മൂലം തിയേറ്ററുകള്‍ അടഞ്ഞു കിടക്കുകയാണെങ്കിലും സിനിമകള്‍ പ്രേക്ഷകരിലേക്കെത്തുന്നുണ്ട്. തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള വിജയ് സേതുപതിയുടെ ചിത്രവും ഒടിടി റിലീസിന് ഒരുങ്ങുന്നു. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി നായകനായെത്തുന്ന കാ പെ രണസിങ്കം എന്ന ചിത്രമാണ് ഒടിടി റിലീസിലൂടെ പ്രേക്ഷകരിലേക്കെത്തുക. സീപ്ലെക്‌സിലൂടെയാണ് ചിത്രത്തിന്റെ റീലിസ്.

അഞ്ച് ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. പത്തിലേറെ അന്താരാഷ്ട്ര ഭാഷകളില്‍ സബ്‌ടൈറ്റിലുകളുമുണ്ട്. 150 രാജ്യങ്ങളിലായാണ് റിലീസ്. രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് കാ പെ രണസിങ്കം.

ഐശ്വര്യ രാജേഷാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. പി വീരുമാണ്ടി ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നു. കെ ജി ആര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ കൊട്ടപാടി ജെ രാജേഷാണ് നിര്‍മാണം.

Story highlights: Vijay Sethupathi starrer Ka Pe Ranasingam OTT release