പശുക്കളെ പരിപാലിച്ച് യാഷും മകളും; സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ ക്യൂട്ട് ചിത്രം

September 11, 2020

‘കെ ജി എഫ്; ചാപ്റ്റർ 2’ ഷൂട്ടിംഗ് തിരക്കിനിടയിലും റോക്ക് സ്റ്റാർ യാഷ് കുടുംബത്തിനായി സമയം നീക്കിവയ്ക്കാറുണ്ട്. മക്കളുടെ വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും കൂടെയുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന യാഷ് അടുത്തിടെ മകന്റെ പേരിടീൽ ചടങ്ങിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. യഥർവ് എന്നാണ് താരം മകന് പേര് നൽകിയത്. പേരിടീൽ ചടങ്ങിന് ശേഷം കുടുംബ സമേതം ഒരു സ്വകാര്യ ഫാം ഹൗസിലേക്ക് താമസം മാറിയിരിക്കുകയാണ് യാഷ്.

യാഷിന്റെ ഭാര്യയും നടിയുമായ രാധിക പണ്ഡിറ്റ് ഫാം ഹൗസിലെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ്. ഇപ്പോഴിതാ, മകൾക്കൊപ്പം പശുക്കൾക്ക് ആഹാരം കൊടുക്കുന്ന യാഷിന്റെ ചിത്രമാണ് രാധിക പങ്കുവെച്ചിരിക്കുന്നത്. വളരെവേഗം തന്നെ ഈ ചിത്രം ആരാധകർ ഏറ്റെടുത്തു. മകൾ ഐറയുടെ വിശേഷങ്ങൾ യാഷ് പതിവായി പങ്കുവയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളുടെ പ്രിയ താരപുതിയാണ് ഐറ.

https://www.instagram.com/p/CE_FPRFAiIy/?utm_source=ig_web_copy_link

2019ൽ ഏറ്റവുമധികം ഇന്ത്യക്കാർ കണ്ട സിനിമയെന്ന ഖ്യാതി നേടിയ കന്നഡ ചിത്രമായിരുന്നു കെ ജി എഫ്. സ്വർണ ഖനികളുടെ കഥ പറഞ്ഞ ചിത്രത്തിലൂടെ നായകൻ യാഷ് ദേശീയ ശ്രദ്ധയും നേടി. ബോക്സ്ഓഫീസിൽ വമ്പൻ വിജയമായ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നുവെന്ന വാർത്തയും ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. 

ആറുമാസങ്ങൾക്ക് മുൻപായിരുന്നു ചിത്രീകരണം തുടങ്ങിയത്. എന്നാൽ കൊവിഡ് പ്രതിസന്ധി കാരണം ഷൂട്ടിംഗ് നീളുകയായിരുന്നു. കിച്ച സുദീപ് നായകനായ ഫാന്റമാണ് ലോക്ക് ഡൗണിന് ശേഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചിത്രീകരിച്ച ആദ്യ ചിത്രം. അതെ മാതൃകയിൽ ചിത്രീകരണം തുടരാനാണ് കെ ജി എഫ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.

Story highlights-  Yash and his daughter feed cow in the farmhouse