മരുഭൂമിയിൽ തെളിഞ്ഞത് 2000 വർഷമുള്ള പൂച്ചയുടെ രൂപം; വിചിത്രം
വിചിത്രവും രസകരമായതുമായ നിരവധി കാര്യങ്ങൾ പുരാതനകാലത്ത് മനുഷ്യൻ നിർമ്മിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ഗവേഷകർ ഇത്തരത്തിലുള്ള നിരവധി കാര്യങ്ങൾ കണ്ടെത്താറുമുണ്ട്. ഇപ്പോഴിതാ ഏറെ കൗതുകമുണർത്തുകയാണ് 2000 വർഷത്തോളം പഴക്കമുള്ള ഒരു പൂച്ചയുടെ രൂപം. അതും പെറുവിലെ മരുഭൂമിയിലുള്ള ഒരു മലഞ്ചെരുവിലാണ് ഈ വിചിത്ര രൂപം പ്രത്യക്ഷപ്പെട്ടത്. 120 അടിയോളം നീളമുള്ള പൂച്ചയുടെ വലിയ രൂപമാണ് മലഞ്ചെരുവിൽ കണ്ടെത്തിയിരിക്കുന്നത്.
മരുഭൂമിയിലെ മലമുകളിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്ന ആളുകളാണ് ഇത് അവിചാരിതമായി കണ്ടത്. പ്രാചീനകാലത്ത് പ്രത്യേകതരം പാറകൾ ഉപയോഗിച്ച് വലിയ കലാസൃഷ്ടികൾ ഒരുക്കിയിരുന്ന പാരാകാസ് വിഭാഗമാണ് ഇതിന് പിന്നിലെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. പെറു തലസ്ഥാനമായ ലിമയിൽ നിന്നും നേരത്തെ ഇത്തരം കലാസൃഷ്ടികൾ കണ്ടെത്തിയതായും ഗവേഷകർ പറയുന്നുണ്ട്.
Read also:40 തവണ പരാജയപ്പെട്ടിട്ടും പതറാതെ മുന്നോട്ട്; ഒടുവിൽ വിജയം, മാതൃകയാക്കണം അവധ് കിഷോറിനെ
അതേസമയം ജിയോഗ്ലിഫ് രീതിയിൽ നിർമിച്ചിരിക്കുന്ന ഇത്തരം കലാസൃഷ്ടികൾ സംരക്ഷിക്കാനാണ് അധികൃതരുടെ തീരുമാനം. ഈ പ്രദേശത്തിന്റെ വിവിധ ഇടങ്ങളിൽ ഇപ്പോൾ കണ്ടെത്തിയ പൂച്ചയുടെ രൂപത്തിന് സമാനമായ രീതിയിൽ കുരങ്ങന്റെയും വേഴാമ്പലിന്റെയുമൊക്കെ ചിത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
Story Highlights:2000 year old giant cat figure found out