25 വർഷങ്ങൾക്ക് അപ്പുറം: ഇഷ്ടചിത്രത്തിന്റെ ഓർമ്മയിൽ സിനിമ പ്രേമികൾ
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ കുറിക്കപ്പെട്ട മനോഹരമായ പ്രണയത്തിന് ഇന്ന് 25 ആണ്ട്… മനോഹരമായ പ്രണയത്തിനൊപ്പം ഹൃദയം കീഴടക്കിയ പാട്ടുകളുമായെത്തി സിനിമ പ്രേമികളുടെ ഇഷ്ടചിത്രമായി മാറിയ ബോളിവുഡ് ചിത്രം ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ’ തിയേറ്ററുകളിൽ എത്തിയിട്ട് കാൽ നൂറ്റാണ്ട്..
ജീവിതം ഉത്സവം പോലെ ആഘോഷമാക്കിയ രാജും സിമ്രാനുമായി ബോളിവുഡിന്റെ ഇഷ്ട ജോഡികളായ ഷാരൂഖ് ഖാനും കാജോളും വെള്ളിത്തിരയിൽ നിറഞ്ഞാടിയ ചിത്രം ആസ്വാദക ഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. നിഷ്കളങ്കമായ പ്രണയം പറഞ്ഞും, സുന്ദരമായ പാട്ടുകളിലൂടെ ഹൃദയം കീഴടക്കിയും പ്രേക്ഷകരെ കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ചിത്രം കൂടിയായിരുന്നു ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ.
Read also:‘ഫ്രീയായി 3500 രൂപ ലഭിക്കും’- തട്ടിപ്പാണ് പ്രതികരിക്കരുത്
യാഷ് ചോപ്ര ഫിലിംസിനായി ആദിത്യ ചോപ്രയുടെ സംവിധാനത്തിൽ 1995 ഒക്ടോബർ 20 ന് പുറത്തിറങ്ങിയ ചിത്രം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രദർശിപ്പിച്ച സിനിമകളിൽ ഒന്നു കൂടിയാണ്. മുംബൈയിലെ മറാഠ മന്ദിറിൽ 1009 ആഴ്ചയോളം തുടർച്ചയായി ചിത്രം പ്രദർശിപ്പിച്ചത്. ചിത്രം പിറന്നിട്ട് 25 വർഷങ്ങൾ പിന്നിടുമ്പോഴും ഇന്ത്യയെ പ്രണയിക്കാൻ പഠിപ്പിച്ച ചിത്രം ഇന്നും ശോഭമങ്ങാതെ ആസ്വാദക ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്…അതുകൊണ്ടുതന്നെയാകാം അന്നത്തെ അതേ ആർജവത്തോടെ ഇന്നും സിനിമ പ്രേമികൾ ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ’യെ ഓർത്തെടുക്കുന്നതും.
Read also: ‘നീ ഇപ്പോഴും എന്റെ ചോട്ടുവാണ്’- സഹോദരന് ഹൃദ്യമായ വിവാഹാശംസയുമായി നവ്യ
ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും മികച്ച കളക്ഷൻ നേടിയ ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാർഡും പത്ത് ഫിലിംഫെയർ അവാർഡുകളും കരസ്ഥമാക്കിയിരുന്നു.
സിനിമ ട്രെൻഡുകളും കാഴ്ചപ്പടുകളും മാറിവന്നെങ്കിലും ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ’യോടുള്ള ഇഷ്ടം ഇന്നും പ്രേക്ഷകർ നഷ്ടപ്പെടുത്തിയില്ല…ഏറ്റവും നല്ല പ്രണയജോഡികളായി രാജും സിമ്രാനും ഇന്നും ആസ്വാദക ഹൃദയങ്ങളിൽ കുടികൊള്ളുന്നു…
Story Highlight:25 years of dilwale dulhania le jayenge