ദിവസവും പത്ത് കിലോമീറ്റർ സൈക്കിൾ ചവിട്ടും, വീടുകളിൽ കയറി ഇറങ്ങി ചികിത്സിക്കും; 87 ആം വയസിലും താരമാണ് ഈ ഡോക്ടർ
കൊവിഡ് മഹാമാരി ലോകം മുഴുവൻ വ്യാപിച്ചതോടെ എല്ലാവരും സ്വന്തം കുടുംബങ്ങളിലും ജോലി സ്ഥലത്തേക്കും മാത്രമായി ഒതുങ്ങിക്കൂടി. എന്നാൽ ഇതൊന്നും ബാധിക്കാതെ അഹോരാത്രം പണിയെടുക്കുന്ന ജനവിഭാഗങ്ങളിൽ ഒന്നാണ് ആരോഗ്യപ്രവർത്തകർ. ഇപ്പോഴിതാ അറുപത് വയസിന് മുകളിൽ ഉള്ളവർ വീടുകൾക്ക് പുറത്ത് ഇറങ്ങരുതെന്ന് പറയുമ്പോഴും മറ്റുള്ളവർക്ക് വേണ്ടി അഹോരാത്രം കഷ്ടപ്പെടുകയാണ് 87 കാരനായ ഒരു ഡോക്ടർ.
കൊവിഡ് ബാധിതർ ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂർ ജില്ലയിലാണ് ഡോക്ടർ രാമചന്ദ്ര ദാന്തേഖാർ താമസിക്കുന്നത്. ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്ത ഗ്രാമങ്ങളിലേക്ക് സ്വയം സൈക്കിൾ ചവിട്ടിയാണ് ഈ ഡോക്ടർ ഈ കൊറോണക്കാലത്തും രോഗികളെ ചികിത്സിക്കാനായി പോകുന്നത്.
Read also:ഒരുപക്ഷെ ഇതാകും ലോകത്തിലെ ഏറ്റവും മനോഹരമായ ആലിംഗനം; ഹൃദയം കവർന്ന സ്നേഹകാഴ്ച
കഴിഞ്ഞ 60 വർഷത്തോളമായി ദിവസവും പത്ത് കിലോമീറ്ററോളം രോഗികളെ ചികിത്സിക്കാനായി ഈ ഡോക്ടർ ഓരോ വീടുകളിലും കയറി ഇറങ്ങും. ഹോമോയോപ്പതി ഡോക്ടറായ ഇദ്ദേഹം ഈ കൊറോണക്കാലത്തും ആരും ആശ്രയമില്ലാത്ത തന്റെ ഗ്രാമത്തിലെ രോഗികൾക്ക് വേണ്ടി സേവനം തുടരുകയാണ്.
പ്രതിഫലം ആഗ്രഹിച്ചല്ല അദ്ദേഹത്തിന്റെ സേവനവും. ഫീസ് ചോദിച്ച് വാങ്ങിക്കാറുമില്ല. ആരെങ്കിലും പ്രതിഫലം തന്നാൽ അത് വാങ്ങുമെന്ന് മാത്രം.
Story Highlights: 87 year old doctor on cycle to treat villagers