ചലച്ചിത്ര താരം ജിനു ജോസഫിന്റെ വീട്ടിലേക്ക് ഒരു അതിഥി കൂടി; അച്ഛനായ സന്തോഷം പങ്കിട്ട് താരം
ചലച്ചിത്രം താരം ജിനു ജോസഫിന് ആൺ കുഞ്ഞ് പിറന്നു. മകന്റെ ചിത്രം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മാർക്ക് ആന്റണി ജോസഫ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ലിയ സാമുവൽ ആണ് ജിനുവിന്റെ ഭാര്യ.
കുറഞ്ഞ കാലയളവിനുള്ളിൽ മികച്ച പ്രേക്ഷക സ്വീകാര്യനായി മാറിയ താരമാണ് ജിനു ജോസഫ്. അഞ്ചാം പാതിരാ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ താരം അവതരിപ്പിച്ച കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് താരം വേഷമിട്ടത്. വില്ലനായും സഹനടനായുമെല്ലാം വെള്ളിത്തിരയിൽ സജീവമായ കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് ജിനു ജോസഫ്.
ബിഗ്ബി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം അമൽ നീരദ് ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. അന്‍വര്‍, സാഗര്‍ എലിയാസ് ജാക്കി, ബാച്ചിലര്‍ പാര്‍ട്ടി, ഇയ്യോബിന്റെ പുസ്തകം, കോമ്രേഡ് ഇന്‍ അമേരിക്ക, വരത്തൻ തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം അഭിനയിച്ചിട്ടുണ്ട്. ജിനു ജോസഫിന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം അഞ്ചാം പാതിരാ ആണ്. കുഞ്ചാക്കോ ബോബൻ മുഖ്യകഥാപാത്രമായി എത്തിയ മിഥുൻ മാനുവൽ തോമസ് ചിത്രമാണ് അഞ്ചാം പാതിരാ.
Story Highlights: Actor jinu joseph blessed with a baby