കളരി പരിശീലിക്കുന്ന ലിസി; ശ്രദ്ധനേടി ചിത്രങ്ങൾ
മലയാളികൾക്ക് ഏറെ സുപരിചിതയാണ് ചലച്ചിത്രതാരം ലിസി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ച ലിസി വിവാഹത്തിന് ശേഷം വെള്ളിത്തിരയിൽ നിന്നും അപ്രത്യക്ഷ്യമായിരുന്നു. ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള ലിസിയുടെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കളരി പരിശീലിക്കുന്ന ലിസിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ആയോധന കല പരിശീലിക്കുന്ന ചിത്രങ്ങൾക്കൊപ്പം കളരിയോ, യോഗയോ പോലുള്ളവ പരിശീലിക്കേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ചും പങ്കുവയ്ക്കുകയാണ് ലിസി. എല്ലാവരും പഠിച്ചിരിക്കേണ്ടേ ഒന്നാണ് കളരി. ഇത് മനസിനും ശരീരത്തിനും ഒരുപോലെ ഫിറ്റ്നസ് നല്കാൻ സഹായിക്കും. കളരിയിൽ ചുവട്, വടിവ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ചെറുപ്പത്തിലോ കൗമാരത്തിലോ താൻ ഇത് പഠിക്കേണ്ടതായിരുന്നുവെന്നും ലിസി ഓർമപ്പെടുത്തി.
Read also: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
കുട്ടികൾക്കും ഇത് ചെറുപ്രായത്തിൽ തന്നെ സ്കൂളിൽ പഠിപ്പിക്കേണ്ട ഒന്നാണ്, ആരോഗ്യസംരക്ഷണത്തിനും സ്വയം അച്ചടക്കത്തിനും കളരി പരിശീലിക്കുന്നത് ഉത്തമമാണ്. നമ്മുടെ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിനും കളരി അഭ്യസിക്കുന്നത് ഉത്തമമാണെന്നും ലിസി പങ്കുവെച്ചു. പോണ്ടിച്ചേരിയിലെ ആദിശക്തിയില് നിന്നുമാണ് നടി കളരി അഭ്യസിച്ചത്. കളരി അഭ്യസിക്കുന്ന ലിസിയുടെ ചിത്രങ്ങൾക്കൊപ്പം തനിക്കൊപ്പമുള്ള കല റാണി, ലക്ഷ്മൺ ഗുരുജി എന്നിവരെയും താരം പരിചയപ്പെടുത്തി.
Story Highlights: Actress Lissy practising kalari