നമ്മള്‍ പരിചയപ്പെടാന്‍ പോകുന്നത് ഹന്‍സു എന്ന സ്വീറ്റ് കുട്ടിയെയാണ്; ബാല്യകാല സുന്ദരനിമിഷങ്ങളുമായി അഹാന; വീഡിയോ ട്രെന്‍ഡിങ്ങില്‍

October 1, 2020
Ahaana Krishna and Hansika Krishna Video

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് അഹാന. സൈബര്‍ ഇടങ്ങളിലും സജീവമാണ് താരം. പലപ്പോഴും പാട്ടും നൃത്തവും വീട്ടു വിശേഷങ്ങളുമെല്ലാം താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ അനുജത്തിക്കായി അഹാന ഒരുക്കിയ ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. യുട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതാണ് ഈ വീഡിയോ.

Read more: ചിരിപ്പിക്കാന്‍ പിശുക്ക് കാണിക്കാത്ത രമേഷ് പിഷാരടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍

അഹാനയുടെ അനുജത്തി ഹന്‍സികയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ഹന്‍സികയ്ക്ക് ഒപ്പമുള്ള മനോഹര നിമിഷങ്ങള്‍ വീഡിയോയില്‍ കാണാം. കണ്ണാന്തുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ എന്ന പാട്ടും ചേര്‍ത്താണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

Story highlights: Ahaana Krishna and Hansika Krishna Video