ചിരിപ്പിക്കാന്‍ പിശുക്ക് കാണിക്കാത്ത രമേഷ് പിഷാരടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍

October 1, 2020
Ramesh Pisharody Birthday

എന്തിലും ഏതിലും ഒരല്പം നര്‍മ്മരസം കൂട്ടിക്കലര്‍ത്തി പറയുന്നത് കേള്‍ക്കാന്‍ തന്നെ നല്ല രസമാണ്. ഇത്തരത്തില്‍ ചിരി രസങ്ങള്‍ നിറച്ചുകൊണ്ട് പ്രേക്ഷകരോട് സംസാരിക്കുന്നതില്‍ മിടുക്കനാണ് മലയാളികളുടെ പ്രിയ താരം രമേഷ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ ട്രോളുണ്ടാക്കുന്നതിലും താരം കേമനാണ്.

പിറന്നാള്‍ നിറിവിലാണ് താരം. നിരവധിപ്പേരാണ് രമേഷ് പിഷാരടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നതും. ‘ശുദ്ധ ഹാസ്യത്തിന്റേയും പോസിറ്റിവിറ്റിയുടേയും രാജാവിന് ജന്മദിനാശംസകള്‍. തമാശയും ചിരിയും സംവാദങ്ങളും കഥകളുമില്ലാത്ത ഒരു നിമിഷം പോലുമില്ല. ഉള്ളിലെപ്പോഴും ഒരു കുട്ടിയെ കൊണ്ടുനടക്കുന്ന മനുഷ്യന്‍. ലാഫ്‌റ്റോളജി വകുപ്പിലെ ഡോ. ലാഫ്റ്റര്‍. ‘ പിഷാരടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് കുഞ്ചാക്കോബോബന്‍ കുറിച്ചതാണ് ഇങ്ങനെ. ‘ഒരു പിശുക്കുമില്ലാതെ ഞങ്ങളെ ചിരിപ്പിക്കുന്ന പിഷാരടിക്ക് എല്ലാവിധ പിറന്നാള്‍ ആശംസകളും നേരുന്നു’ എന്ന് കൃഷ്ണ ശങ്കറും ഫേസ്ബുക്കില്‍ കുറിച്ചു.

മിമിക്രി വേദികളിലൂടെ പ്രേക്ഷക പ്രീതി നേടിയ രമേഷ് പിഷാരടി സിനിമയില്‍ ചുവടുറപ്പിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്നു. 2008-ല്‍ തിയേറ്ററുകളിലെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ ചലച്ചിത്ര പ്രവേശനം. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ സിനിമകളിലൂടെ സംവിധാനത്തിലും പ്രതിഭ തെളിയിച്ചു താരം.

Story highlights: Ramesh Pisharody Birthday